താലൂക്ക് ആശുപത്രിയില്‍ കുടിവെള്ളമില്ല; ദുരിതം പേറി രോഗികള്‍
മണ്ണാര്‍ക്കാട്: കിടക്കാന്‍ സ്ഥലമില്ലാതെ വലയുന്ന രോഗികള്‍ക്ക് കുടിവെള്ളം കൂടി മുട്ടിയതോടെ താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് നരകയാതന. ഡെങ്കിപ്പനി വ്യാപകമായ മണ്ണാര്‍ക്കാട് മേഖലയില്‍ താലൂക്ക് ആശുപത്രിയില്‍ 100 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യത്തില്‍ 150ലധികം രോഗികളെയാണ് കിടത്തി ചികിത്സിക്കുന്നത്. വരാന്തകളിലും മറ്റും തിങ്ങി നിറഞ്ഞ രോഗികള്‍ക്ക് തലചായ്ക്കാന്‍ ഇടമില്ലാത്ത അവസ്ഥയില്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കൊ, കുടിക്കൊനൊ പോലും വെള്ളമില്ലാതെ ഇരട്ടി ദുരിതം പേറേണ്ട സ്ഥിതിയാണ്.
കിണറിലെ വെള്ളം വറ്റിയതും, വാറ്റര്‍ അതോറിറ്റി ജലവിതരണം കഴിഞ്ഞ നാലുദിവസമായി പമ്പ് കേടുവന്നതുകാരണം മുടങ്ങിയതുമാണ് രോഗികളെയും ജീവനക്കാരെയും വലച്ചിരിക്കുന്നത്. താലൂക്ക് ആശുപത്രിയില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്കില്‍ ലഭിച്ച വെള്ളമുപയോഗിച്ച് ഒരു ദിവസം തള്ളിനീക്കിയെങ്കിലും തുടര്‍ന്ന് വാട്ടര്‍ കിയോസ്കിലും വെള്ളം നിറക്കാത്ത സ്ഥിതിയായതോടെ ദുരിതം കഠിനമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."