ധവാന്‍ നാട്ടിലേക്ക് തിരിക്കും, പകരം പന്ത് ടീമില്‍
ലണ്ട@ന്‍: വിരലിന് പരുക്കേറ്റതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ താരം ശിഖാര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങും. പകരക്കാരനായി ഋഷഭ് പന്തിനെ ടീമിലുള്‍പ്പെടുത്താനും ധാരണയായി. ലോകകപ്പ് അവസാനിക്കുമ്പോഴേക്കും പരുക്ക് ഭേദമാകില്ലെന്ന് വ്യക്തമായതോടെയാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്. ധവാന് പരുക്കേറ്റ ഉടനെ തന്നെ പന്ത് ഇംഗ്ലണ്ടിലെത്തിയിരുന്നെങ്കിലും ടീമിലുള്‍പ്പെടുത്തിയിരുന്നില്ല.
ആസ്‌ത്രേലിയക്കെതിരായ മത്സരത്തിനിടെ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ വിരലില്‍ കൊണ്ട@ാണ് ധവാന് പരുക്കേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിരലിന് പൊട്ടലു@െണ്ടന്ന് കണ്ടെ@ത്തിയതിനെ തുടര്‍ന്ന് മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചതായിരുന്നു. ഇതിന് ശേഷം താരത്തിന് കളിക്കാന്‍ കഴിയുമെന്നായിരുന്നു മെഡിക്കല്‍ സംഘം പറഞ്ഞത്. എന്നാല്‍ പരുക്കില്‍ നിന്ന് പൂര്‍ണമായും മുക്തനായി ശാരീരിക ക്ഷമത വീണ്ടെടുക്കാന്‍ സമയം എടുക്കുമെന്നതിനാലാണ് താരത്തെ നാട്ടിലേക്ക് തിരിച്ചയച്ചതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. ഏറെ കാലമായി ഫോമിലില്ലാതിരുന്ന ധവാന്‍ ആസ്‌ത്രേലിയക്കെതിരേയുള്ള മത്സരത്തില്‍ സെഞ്ചുറി നേടി തിളക്കം വീണ്ടെടുത്തിരുന്നു. എന്നാല്‍ ഇതോടെ താരത്തിന് പരുക്കേല്‍ക്കുകയായിരുന്നു. ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ആണ് പാക്കിസ്ഥാനെതിരേയുള്ള മത്സരത്തില്‍ ഓപ്പണറായത്. നാലാം സ്ഥാനത്ത് വിജയ് ശങ്കറും കളിച്ചു. സെലക്ഷന്റെ സമയത്ത് പന്തിനെ ടീമിലെടുക്കാത്തതിന് സെലക്ഷന്‍ കമ്മിറ്റിക്ക് ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു. ഐ.പി.എല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ പന്തിനെ എന്തിന് തഴഞ്ഞുവെന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."