വാനാക്രൈ: ആക്രമണം ലോകത്തെ നടുക്കിയെന്ന് ഉ.കൊറിയന്‍ മാധ്യമം
പ്യോങ്യാങ്: വാനാക്രൈ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെ ആക്രമണം ലോകത്തെ ഞെട്ടിച്ചെന്ന് ഉത്തര കൊറിയന്‍ മാധ്യമം. അപ്രതീക്ഷിത സൈബര്‍ ആക്രമണത്തില്‍ ലോകം നടുങ്ങിയെന്നാണ് ഉത്തര കൊറിയന്‍ പത്രമായ റോഡോങ് സിന്മുന് റിപ്പോര്‍ട്ട് ചെയ്തത്. 150 രാജ്യങ്ങളിലെ രണ്ട് ലക്ഷം കംപ്യൂട്ടറുകളില്‍ ബാധിച്ച വാനാക്രൈ മാല്‍വെയര്‍ ഉത്തര കൊറിയയെ ബാധിച്ചില്ലെന്നതും സംശയം ഉത്തര കൊറിയക്ക് നേരെ നീളുന്നത്.
എന്നാല്‍ ഉത്തര കൊറിയയാണ് ആക്രമണത്തിനു പിന്നിലെന്ന് പത്രം സൂചന നല്‍കുന്നില്ല. അന്താരാഷ്ട്ര സമൂഹത്തില്‍ ബാധിച്ച സൈബര്‍ ആക്രമണം സൈബര്‍ സുരക്ഷയുടെ പോരായ്്മകളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സൈബര്‍ ആക്രമണത്തില്‍ പതിവായി യു.എസ് കുറ്റപ്പെടുത്താറുള്ള ചൈന വാനാക്രൈ ആക്രമണത്തില്‍ യു.എസിനെതിരേ രംഗത്തെത്തി. യു.എസ് ദേശീയ അന്വേഷണ ഏജന്‍സി തയാറാക്കിയ വിന്‍ഡോസ് കീ ഉപയോഗിച്ചാണ് വാനാക്രൈ ആക്രമണം നടന്നതെന്ന് ചൈനീസ് മാധ്യമങ്ങളും കുറ്റപ്പെടുത്തി.
ചൈനയില്‍ 30,000 സ്ഥാപനങ്ങളാണ് ആക്രമണത്തിന് ഇരയായതെന്ന് ഔദ്യോഗിക മാധ്യമം പറയുന്നു. യൂനിവേഴ്സിറ്റികള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയാണ് സൈബര്‍ ആക്രമണത്തിന് ഇരയായത്. വാനാക്രൈ ആക്രമണം എന്‍.എസ്.എയുടെ നടപടി മൂലമാണെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആരോപണത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.
ദക്ഷിണ കൊറിയന്‍ ബാങ്കുകളെ ലക്ഷ്യംവച്ച് ഉത്തര കൊറിയയാണ് വാനാക്രൈ ആക്രമണങ്ങള്‍ നടത്തിയതെന്ന് പ്രമുഖ ഇന്റര്‍നെറ്റ് സുരക്ഷാ സ്ഥാപനങ്ങളായ കാപര്സ്കൈ, ഹൗറി, സ്മാന്റക് എന്നിവ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."