പ്രതികരിക്കാതെ മുഖ്യമന്ത്രി
മക്കള്‍ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിനാണെന്നുമായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി എ.കെ ബാലന്റെ പ്രതികരണം
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ ലൈംഗികപീഡന പരാതിയില്‍ മുംബൈ പൊലിസ് നടപടി തുടങ്ങിയതിനിടെ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്. കോടിയേരിയും വിഷയത്തോട് പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല.
അതേസമയം, വിഷയം ചര്‍ച്ചചെയ്യേണ്ടത് തന്നെയാണെന്നും എന്നാല്‍ മക്കള്‍ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നതെന്തിനാണെന്നുമായിരുന്നു സാംസ്കാരികവകുപ്പ് മന്ത്രി എ.കെ ബാലന്റെ പ്രതികരണം. ഏതെങ്കിലുമൊരു വ്യക്തിയുമായോ പാര്‍ട്ടിയുമായോ ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. കുട്ടികളെന്തെങ്കിലും ചെയ്യുന്നതിന് ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ ക്രൂശിക്കുന്നതോ കോര്‍ണര്‍ ചെയ്യുന്നതോ നല്ല കാര്യമല്ലെന്നും എ.കെ ബാലന് പറഞ്ഞു.
സമാനമായ പ്രതികരണമായിരുന്നു മന്ത്രി ജെ. മേഴ്‍സിക്കുട്ടിയമ്മയുടേതും. പാര്‍ട്ടിയില്‍ ആരും ഇതില്‍ ഇടപെടാന്‍ പോകുന്നില്ല. ആരാണോ തെറ്റ് ചെയ്തത് അവര്‍ അനുഭവിക്കും എന്നതല്ലാതെ പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."