HOME
DETAILS
MAL
കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കും
backup
May 17 2017 | 21:05 PM
പേരാമ്പ്ര: കര്‍ഷകരെ ദ്രോഹിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
പച്ചത്തേങ്ങ സംഭരണം അട്ടിമറിക്കുകയും വരള്‍ച്ചാ ദുരിതാശ്വാസ ഫണ്ട് നല്‍കാതിരിക്കുകയും ചെയ്ത് കര്‍ഷകരെ ഉപദ്രവിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ബി.പി റഷീദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഐപ്പ് വടക്കേത്തടം അധ്യക്ഷനായി. എന്‍. ചന്ദ്രന്, പി.കെ ജോസ്, രാജു തലയാട്, മൊയ്തു കോരങ്ങോട്, അഗസ്റ്റിന് ജോസഫ്, അഡ്വ. ബിജു കണ്ണന്തറ, ജോയി നെടുമ്പള്ളി, ജോണ്‍ പൊന്നമ്പേല്‍, ബാലന് തെക്കെയില്‍, അജിത്ത് കുയ്യാലില്‍, ബാലകൃഷ്ണന് വാളങ്കല് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."