HOME
DETAILS

വ്യവസായിയുടെ മരണം: നഗരസഭ മനപൂര്‍വം ദ്രോഹിച്ചുവെന്ന്, വാദങ്ങളെല്ലാം പൊളിയുന്നു, ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിയുടെ ശാസന

  
backup
June 20 2019 | 08:06 AM

bisnessman-died-minister-new-order

തിരുവന്തപുരം: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ നിരത്തിയ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയുന്നു. നഗരസഭ മനപൂര്‍വം ദ്രോഹിക്കുകയായിരുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നത്. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്കും തെളിവ് പുറത്തുവരുന്നു. വ്യവസായിയുടെ സ്ഥാപനം ദൂരപരിധി ലംഘിച്ചായിരുന്നു നിര്‍മിച്ചതെന്നായിരുന്നു ഒരു കണ്ടെത്തല്‍. മൊത്തം മൂന്നു ചട്ടലംഘനം നടത്തിയെന്നും നഗരസഭ ആരോപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒന്നു മാത്രമാണ് കണ്ടെത്താനായതെന്നും ഇതും ഗൗരവമുള്ളതല്ലെന്നുമാണ് ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയത്. ഇതിന്റെ പേരില്‍ ഫയലില്‍ അനാവശ്യക്കുറിപ്പുകള്‍ എഴുതി അംഗീകാരം നല്‍കുന്നകാര്യത്തില്‍ വെച്ചു താമസിപ്പിക്കുകയായിരുന്നു ഉദ്യോഗസ്ഥരെന്നാണ് ഉയരുന്ന പരാതി.
അതേ സമയം വിശദീകരണംതേടി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയ വ്യവസായമന്ത്രി എ.സി മൊയ്തീന്‍ ഉദ്യോഗസ്ഥരെ ശാസിച്ചു. ഇവര്‍ നല്‍കിയ വിശദീകരണത്തില്‍ മന്ത്രി ഒട്ടും തൃപ്തനായില്ല. സാജന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ ആന്തൂര്‍ നഗരസഭയിലെ നഗരസഭാ സെക്രട്ടറി, ഓവര്‍സിയര്‍, മുന്‍സിപ്പല്‍ എന്‍ജിനീയര്‍ എന്നീ ഉദ്യോഗസ്ഥരാണ് മന്ത്രിക്കു മുമ്പില്‍ ഉത്തരം പറയാനാകാതെ വിയര്‍ത്തത്. സാജന്റെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളുമായാണ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിയിരുന്നത്.

ചെറിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വിസമ്മതിക്കുകയായിരുന്നെന്ന് പറഞ്ഞാണ് മന്ത്രി പൊട്ടിത്തെറിച്ചത്. പ്രവര്‍ത്തനാനുമതി നിഷേധിച്ചുള്ള ഫയല്‍ തിരുത്താന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തയാറായപ്പോള്‍ തടസ്സം നിന്നത് നഗരസഭ സെക്രട്ടറിയാണ്. ബാലിശമായ കാരണങ്ങള്‍ എഴുതി ഫയല്‍ വൈകിപ്പിക്കാന്‍ സെക്രട്ടറി ശ്രമിക്കുകയായിരുന്നെന്ന് കണ്ടെത്തിയതായും മന്ത്രി പറഞ്ഞു.

തുടര്‍ന്ന് തദ്ദേശ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തി. ഓഡിറ്റോറിയം സംബന്ധിച്ച ഫയല്‍ വൈകിപ്പിക്കാന്‍ സെക്രട്ടറിയെ ഉപദേശിച്ചത് ആരാണെന്ന് കണ്ടെത്തണം. ഒരാഴ്ച്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ടൗണ്‍ പ്ലാനിംഗ് വിജിലന്‍സിന് നിര്‍ദേശം നല്‍കാനും ആ ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.


നഗരസഭ നേരത്തെ സാജനോട് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ദൂരപരിധി ലംഘിച്ചാണ് കെട്ടിടം പണിയുന്നതെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ ഇത് നിയമാനുസൃതമാണെന്നായിരുന്നു ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയത്. ഒരാഴ്ചക്കകം വിശദമായ റിപ്പോര്‍ട്ട് ഹാജരാക്കാനാണ് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം സാജന്റെ ഭാര്യയും ബന്ധുക്കളും നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരേ രംഗത്തെത്തിയിരുന്നു. ഇവരുടെ വ്യക്തിവിരോധം മൂലം ഫയലില്‍ ഒപ്പിട്ട് നല്‍കാന്‍ വൈകിയതോടെ ഉദ്ഘാടനം അനന്തമായി നീണ്ടതുകൊണ്ടാണ് സാജന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു ഭാര്യയുടെയും ബന്ധുക്കളുടെയും ആരോപണം. സി.പി.എം ഒറ്റയ്ക്ക് ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ മരുന്നിനുപോലും പ്രതിപക്ഷ അംഗളില്ല. സി.പി.എം കേന്ദ്രക്കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പി.കെ ശ്യാമളയാണ് നഗരസഭ അധ്യക്ഷ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2023ല്‍ ലണ്ടനില്‍ സവര്‍ക്കെതിരെ നടത്തിയ പരാമര്‍ശം; ചെറുമകന്റെ പരാതിയില്‍ രാഹുല്‍ ഗാന്ധിക്ക് സമന്‍സ്  

National
  •  23 days ago
No Image

മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Kerala
  •  23 days ago
No Image

തെല്‍ അവീവിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; ഒരു മരണം, നിരവധി പേര്‍ക്ക് പരുക്ക്,  വീടുകളും കെട്ടിടങ്ങളും തകര്‍ന്നു, വാഹനങ്ങള്‍ക്കും കേടുപാട്

International
  •  23 days ago
No Image

കെ.എ.എസ് ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി; ഐ.എ.എസ് കസേര വേണം

Kerala
  •  23 days ago
No Image

സംഘര്‍ഷം തടയുന്നതില്‍ പരാജയപ്പെട്ടു, പരിഹരിക്കാന്‍ ആത്മാര്‍ഥമായി ഇടപെടണം; കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ ആര്‍.എസ്.എസും എ.ബി.വി.പിയും  

National
  •  23 days ago
No Image

അഞ്ച് തസ്തികകളില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി

Kerala
  •  23 days ago
No Image

മുനമ്പം വഖ്ഫ് ഭൂമി: വേഗം പരിഹരിക്കണമെന്ന് സാദിഖലി തങ്ങള്‍  

Kerala
  •  23 days ago
No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago