'സ്‌കൂള്‍ പാചകത്തൊഴിലാളികളെ സര്‍ക്കാര്‍ പരിഗണിക്കണം'
കോഴിക്കോട്: സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ അധ്വാനത്തിനനുസരിച്ച് അര്‍ഹമായ വേതനവും പരിഗണനയും നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വടക്കന്‍ മേഖലാ പാചകത്തൊഴിലാളി പ്രവര്‍ത്തക കൂട്ടായ്മ ആവശ്യപ്പെട്ടു. മിനിമം വേജസ് കമ്മിറ്റി പല ആനുകൂല്യങ്ങളും ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ ലഭിച്ച് തുടങ്ങേണ്ട ആനുകൂല്യങ്ങള്‍ പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ മരവിപ്പിക്കുകയാണുണ്ടായത്.
പകരം നാമമാത്രമായ 50 രൂപയുടെ വര്‍ധനയാണ് സര്‍ക്കാര്‍ വരുത്തിയത്. 250 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്നതിനെ 500 കുട്ടികള്‍ക്ക് ഒരു തൊഴിലാളി എന്ന കണക്കിലാക്കിയതും പാചകത്തൊഴിലാളികളോട് സര്‍ക്കാര്‍ കാണിച്ച ദ്രോഹമാണ്. ഇതിനെല്ലാം ഉചിതമായ പരിഹാരം കാണണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വേനലവധിക്കാലത്ത് പണിയും കൂലിയുമില്ലാത്ത പാചകത്തൊഴിലാളികള്‍ക്ക് 500 രൂപ പ്രത്യക വേതനമായി നല്‍കുക, മിനിമം വേജസ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ആനുകൂല്യങ്ങള്‍ നടപ്പിലാക്കുക, ബാങ്ക് വഴിയുള്ള വേതന വിതരണം കാലതാമസം കൂടാതെ നടത്തുക എന്നീ ആവശ്യങ്ങള്‍ യോഗം മുന്നോട്ടുവച്ചു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം നല്‍കുകയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് സമരം നടത്തുകയും ചെയ്തിട്ടുണ്ടെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ പാചകത്തൊഴിലാളികളെ പരിഗണിക്കുന്നില്ലെന്നും യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി ജി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷനായി. വിവിധ ജില്ലാ പ്രതിനിധികളായ കെ.കെ രാജന്‍, പുഷ്പറാണി, അബ്ദുല്ലക്കുട്ടി, ഉണ്ണീന്‍, ഗോപാലന്‍കുട്ടി, തങ്കമണി, ഐഷാബി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."