HOME
DETAILS
MAL
ദുരിതാശ്വാസ നിധി: ജില്ലകളില്‍ നിന്ന് സമാഹരിച്ചത് 189.62 കോടി
backup
September 19 2018 | 14:09 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 മുതല്‍ 15 വരെ വിവിധ ജില്ലകളില്‍ നിന്ന് സമാഹരിച്ചത് 189.62 കോടി രൂപ. കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് (30.87 കോടി).
- ആലപ്പുഴ- 24 കോടി
- തിരുവനന്തപുരം- 15
- കൊല്ലം- 19.50
- പത്തനംതിട്ട- 4.41
- കോട്ടയം- 11.97
- ഇടുക്കി- 3.55
- എറണാകുളം- 12.15
- തൃശൂര്‍- 14.22
- പാലക്കാട്- 16.20
- മലപ്പുറം- 11.24
- കോഴിക്കോട്- 17.12
- വയനാട്- 2.50
കാസര്‍കോട്- 6.89 കോടി എന്നിങ്ങനെയാണ് ലഭിച്ചത്.
ഈ തുക അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ ഏറ്റുവാങ്ങി. പണത്തിനുപുറമെ സ്വര്‍ണവും മറ്റ് വസ്തുക്കളും സംഭാവനയായി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 7.56 കോടി രൂപ നല്‍കി.
കേരള യൂനിവേഴ്‌സിറ്റി- 47.91 ലക്ഷം,
കോളജ് വിദ്യാഭ്യാസ വകുപ്പ്- 30.98 ലക്ഷം,
എം.ജി യൂനിവേഴ്‌സിറ്റി- 13.44 ലക്ഷം,
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി- 18.54 ലക്ഷം,
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി- 16.41 ലക്ഷം എന്നിങ്ങനെ നല്‍കി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിന്ന് 15.18 കോടി രൂപയും സമാഹരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."