മലേഗാവ് സ്ഫോടനക്കേസ്: എം.പിയായതിനാല്‍ ഇളവ് വേണമെന്ന പ്രജ്ഞാ സിങ്ങിന്റെ ആവശ്യം തള്ളി എന്‍.ഐ.എ കോടതി
മുംബൈ: മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഭോപ്പാല്‍ എം.പി പ്രജ്ഞാ സിങ് താക്കൂര്‍ ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ നിന്ന് ഇളവ് തേടി നല്കിയ പ്രത്യേക ഹരജി എന്‍.ഐ.എ കോടതി തള്ളി.
എം.പിയായതിനാല്‍ ഡല്‍ഹിയില്‍ നിന്ന് മുംബൈലേക്ക് പോയി വരാനുള്ള ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് പ്രജ്ഞാ സിങ് പ്രത്യേക അപേക്ഷ നല്‍കിയത്. ആഴ്ചകള്‍ തോറും ഹാജരാകുന്നതില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് പ്രജ്ഞാ ആവശ്യപ്പെട്ടത്.
എല്ലാ ദിവസവും ലോക്സഭയില്‍ ഹാജരാകണമെന്ന വിപ്പ് ബി.ജെ.പി പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പ്രജ്ഞയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ല.
കഴിഞ്ഞ മാസമാണ് കേസില്‍ എല്ലാ പ്രതികളും ആഴചയില്‍ ഒരിക്കല്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കോടതി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."