ആശങ്കയിലാക്കി ഇന്ത്യന്‍ ടീമില്‍ വീണ്ടും പരുക്ക് ; ഇത്തവണ വിജയ് ശങ്കര്‍
ലണ്ടന്‍: ലോകക്കപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പരുക്കേറ്റ് ശിഖര്‍ ധവാന് പുറത്തായതിന് പിന്നാലെ ഒരു താരം കൂടി പരുക്കിന്റെ പിടിയില്‍. പരിശീലനത്തിനിടെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനാണ് പരുക്കേറ്റത്. ശനിയാഴ്ച അഫ്ഗാനെ നേരിടുന്നതിന്റെ മുന്നോടിയായി നടന്ന പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ കാലില്‍ കൊള്ളുകയായിരുന്നു. കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കാനായില്ല. പരുക്ക് സാരമുള്ളതല്ലെന്നാണ് ടീം അധികൃതര്‍ നല്കുന്ന സൂചന. ആസ്ത്രേലിയക്കെതിരായ മത്സരത്തില്‍ വിരലിന് പരുക്കേറ്റാണ് ശിഖര്‍ ധവാന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. ധവാന് പകരം പാക്കിസ്താനെതിരായ മത്സരത്തില്‍ കളിച്ചത് വിജയ് ശങ്കറായിരുന്നു. മത്സരത്തില്‍ രണ്ട് വിക്കറ്റ് നേടുകയും ചെയ്തു. ശനിയാഴ്ച അഫ്ഗാനെതിരേ നടക്കുന്ന മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."