HOME
DETAILS

ഇടയ പീഡനം: എല്ലാ തെളിവുകളും കൈമാറി

  
backup
September 19 2018 | 18:09 PM

%e0%b4%87%e0%b4%9f%e0%b4%af-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%a4%e0%b5%86%e0%b4%b3%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b4%b3


കൊച്ചി: ഞങ്ങളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കാതിരിക്കില്ല, തൃപ്പൂണിത്തുറയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ല. സമരപ്പന്തലില്‍ നിന്ന് വിളിച്ചുപറയുന്നത് മാത്രമേ അറിയൂ. ഫ്രാങ്കോ രാവിലെ പതിനൊന്നോടെ ചോദ്യംചെയ്യലിന് ഹാജരായെന്ന് അങ്ങനെയാണ് അറിഞ്ഞത്- കന്യാസ്ത്രീകളുടെ സമരത്തിന് നേതൃത്വം നല്‍കുന്ന സിസ്റ്റര്‍ അനുപമ പറഞ്ഞു.
എത്രയുംപെട്ടെന്ന് ഞങ്ങളുടെ സഹോദരിക്ക് നീതികിട്ടണമെന്ന പ്രാര്‍ഥന മാത്രമേയുള്ളൂ. ആ പ്രാര്‍ഥനയില്‍ ഞങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന കാര്യംപോലും ഓര്‍ക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ 12 ദിവസമായി ഇവിടെ സമരം ചെയ്യുന്നു. നീതി ലഭിക്കുമെന്നാണ് വിശ്വാസം. പീഡനത്തിനിരയായ കന്യാസ്ത്രീ കടുത്ത മനോവിഷമത്തിലാണ്.
ഇനിയാര്‍ക്കും ഇങ്ങനെയൊരു അവസ്ഥയുണ്ടാകരുതെന്ന പ്രാര്‍ഥനയിലാണവര്‍. കുറുവിലങ്ങാട് മഠത്തില്‍ ഞങ്ങള്‍ ഒട്ടും സുരക്ഷിതരല്ല. ഭക്ഷണത്തില്‍ വിഷംനല്‍കി കൊല്ലുമോ എന്നുപോലും ഭയക്കുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയാണ് ഭക്ഷണം തയാറാക്കാന്‍ നിയോഗിച്ചിരിക്കുന്നത്. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരേ നിറംപിടിപ്പിച്ച കഥകള്‍ പ്രചരിക്കുന്നുണ്ട്. എന്തുവന്നാലും നേരിടും. ഞങ്ങള്‍ക്കൊപ്പം വീട്ടുകാരുണ്ടെന്ന സമാധാനമാണിപ്പോള്‍. ബിഷപ്പിനെതിരായ മുഴുവന്‍ തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതാണ്. ബിഷപ്പിന്റെ ആള്‍ക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജാതിമത ഭേദമന്യേ സമരപ്പന്തലില്‍ ഒഴുകിയെത്തുന്നവരാണ് ഞങ്ങളുടെ കരുത്ത്. ബിഷപ്പ് ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. അതിനിടെ, ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ എറണാകുളം ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് നടനും സംവിധായകനുമായ ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. സി.ആര്‍ നീലകണ്ഠന്‍, ഫാ. അഗസ്റ്റിന്‍ വട്ടോളി, അഡ്വ. ഭദ്ര എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago