HOME
DETAILS
MAL
മിഠായിത്തെരുവില്‍ 1337 കടകള്‍ പരിശോധിച്ചു
backup
May 17 2017 | 21:05 PM
കോഴിക്കോട്: മിഠായിത്തെരുവ് നവീകരണത്തിന്റെ ഭാഗമായി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തുന്നതിന് സംയുക്ത ഉദ്യോഗസ്ഥ സംഘം 1337 കടകള്‍ പരിശോധിച്ചു. മൂന്നുദിവസങ്ങളിലായി നടത്തിയ പരിശോധനയില്‍ 441 കടകള്‍ അടച്ചുപൂട്ടാന്‍ നോട്ടിസ് നല്‍കി. എട്ടു സ്‌ക്വാഡുകളിലായിട്ടാണ് സംയുക്ത സംഘം പരിശോധന നടത്തിയത്.
വിവിധ വിഭാഗങ്ങളിലായി റവന്യു, കെ.എസ്.ഇ.ബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ്, കോര്‍പറേഷന്‍ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. വ്യാപാരികളുടെ പ്രത്യേക അപേക്ഷ പരിഗണിച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് കടകള്‍ക്ക് രണ്ടുദിവസം കൂടി സമയം നല്‍കി. ഇന്നലെ 58 കടകളില്‍ നടത്തിയ പരിശോധനയില്‍ 26 കടകള്‍ക്കാണ് നോട്ടിസ് നല്‍കിയ്. അഡിഷനല്‍ തഹസില്‍ദാര്‍ അനിതകുമാരിയുടെ തേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."