500നു താഴെപോയ കോവിഡ് കണക്കുകള്‍ വീണ്ടും ഉയര്‍ന്നു; ആറ് ജില്ലകളില്‍ അഞ്ഞൂറിനു മുകളില്‍, ആകെ മരണം 1742 ആയി
തിരുവനന്തപുരം: ഇന്ന് 6010 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ഇന്നലെ ആശ്വാസമായിരുന്നു കണക്കുകളില്‍ വീണ്ടും ആശങ്ക. ഇന്നലെ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ അഞ്ഞൂറില്‍ താഴെയായിരുന്നു കൊവിഡ് കേസുകള്‍. എന്നാല്‍ ഇന്ന് ആറു ജില്ലകളില്‍ അഞ്ഞൂറിനു മുകളിലായി കേസുകള്‍. കോഴിക്കോടാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. 807, തൃശൂര്‍ 711, മലപ്പുറം 685,ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, എന്നിവിടങ്ങളിലാണ് അഞ്ഞൂറിനുമുകളിലുള്ളത്. കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍ 301, പത്തനംതിട്ട 234,വയനാട് 112, ഇടുക്കി 89, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,751 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 51,85,673 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പെരുങ്കടവിള സ്വദേശി കൃഷ്ണന്‍കുട്ടി(57), നെല്ലിമൂട് സ്വദേശി തങ്കരാജന്‍ നാടാര്‍(57), പ്ലാമൂട്ടുകട സ്വദേശി ജെറാള്‍ഡ്(63), ഊരൂട്ടമ്പലം സ്വദേശി മധു(55), ചിറയിന്‍കീഴ് സ്വദേശിനി ഡി.രാഹില(71), പോത്തന്‍കോട് സ്വദേശി ചക്രപാണി(75), കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ്(71), കണ്ണനല്ലൂര്‍ സ്വദേശി കെ.ജോര്‍ജ്(88), ഫരീദിയ നഗര്‍ സ്വദേശിനി സൈനബ താജുദീന്‍(54), പത്തനംതിട്ട റാന്നി സ്വദേശിനി അനിത (51), കോട്ടയം സ്വദേശി ഇബ്രാഹീം കുട്ടി(75), ചങ്ങനാശേരി സ്വദേശിനി ശാന്തി (37), കൂവപ്പള്ളി സ്വദേശി സെയ്ദലവി(72),കാഞ്ഞിരപ്പള്ളി സ്വദേശി വിനുകുട്ടന്‍(27), എറണാകുളം മുരികുംപാടം സ്വദേശി ടി.ടി.ജോസഫ്(77), തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി എം.കെ. ചന്ദ്രന്‍ (72), മുണ്ടൂര്‍ സ്വദേശി ശശിധരന്‍ (67), ഇരിങ്ങാലക്കുട സ്വദേശി ജോണി (57), പാലക്കാട് മണ്ണാര്‍കാട് സ്വദേശി ഹംസ (70), ചിറ്റിലഞ്ചേരി സ്വദേശിനി സൗമ്യ(35),തേങ്കുറിശി സ്വദേശിനി തങ്കമ്മ പണിക്കത്തിയാര്‍(84), മലപ്പുറം സ്വദേശിനി ഫാത്തിമ(80),കോഴിക്കോട് അരൂര്‍ സ്വദേശി നാണു(58), കല്ലായി സ്വദേശി മൊയ്ദീന്‍ (79), കന്നുക്കര സ്വദേശി രവീന്ദ്രന്‍(75), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് സെയ്ദ്(62), നടുവില്‍ സ്വദേശി കെ.പി.അഹമ്മദ്(86), മുണ്ടല്ലൂര്‍ സ്വദേശി പി.കെ. സുലൈമാന്‍(68), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1742 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."