HOME
DETAILS
MAL
കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
backup
May 18 2017 | 04:05 AM
ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ (60)അന്തരിച്ചു. 2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.
2016ലെ മന്ത്രിസഭാ വികസനത്തിലാണ് അനില്‍ ദവെക്ക് മന്ത്രി പദം ലഭിച്ചത്. പരിസ്ഥിതി- വനം-കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയായിരുന്നു.
പാര്‍ലമെന്റിലെ നിരവധി കമ്മിറ്റികളില്‍ അംഗമായിരുന്ന ദവെ ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമായുള്ള പാര്‍ലമെന്റ്‌റി ഫോറത്തിലുമുണ്ടായിരുന്നു.
1956 ജൂലൈ ആറിന് ഉജ്ജയിനിയിലെ ഭട്‌നാഗറിലാണ് ജനനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."