ഹീറ്റ്സില്‍ റെക്കോര്‍ഡ്, ഫൈനലില്‍ നിലതെറ്റി
ഹീറ്റ്സില്‍ റെക്കോര്‍ഡിലേക്ക് നീന്തിക്കയറിയ താരങ്ങള്‍ക്ക് ഫൈനലില്‍ സ്വര്‍ണം പോയി. പുരുഷ, വനിതാ വിഭാഗം 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്കിലാണ് സന്ദീപ് സേജ്വാളിനും എ.വി ജയവീണയ്ക്കും സ്വര്‍ണം നഷ്ടമായത്. രാവിലെ നടന്ന ഹീസ്റ്റില്‍ ഇരുവരും പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു. സന്ദീപ് സേജ്വാള് 27.89 സെക്കന്റ് സമയത്തില്‍ പുതിയ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു. 2013 ല്‍ സന്ദീപ് തന്നെ സ്ഥാപിച്ച 28.29 സെക്കന്റ് സമയമാണ് തിരുത്തിയത്. എന്നാല്‍, ഫൈനലില്‍ മികവ് ആവര്‍ത്തിക്കാനായില്ല. ഫൈനലില്‍ 28.39 സെക്കന്റില്‍ വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു സന്ദീപിന്. ഇന്ത്യന്‍ പൊലിസിന്റെ പുനീത് റാണ 29.14 സെക്കന്റില്‍ സ്വര്‍ണം നേടിയപ്പോള്‍ 28.74 സെക്കന്റില്‍ കര്‍ണാടകയുടെ എസ്.പി ലികിത് വെങ്കലം നേടി.
വനിതകളുടെ ഫൈനല്‍ പോരില്‍ എ.വി ജയവീണയ്ക്ക് 34.59 സെക്കന്റില്‍ വെങ്കലം നേടാനേ കഴിഞ്ഞുള്ളു. ഹീറ്റ്സില്‍ 33.81 സെക്കന്റ് സമയം കുറിച്ചാണ് ജയവീണ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ഡല്‍ഹിയുടെ പ്രിയങ്ക പ്രിയദര്‍ശിനി 2012 ല്‍ സ്ഥാപിച്ച 34.29 സെക്കന്റ് സമയമാണ് ജയവീണ മറികടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."