ട്രംപിന്റെ സന്ദര്‍ശനം: സഊദി -അമേരിക്ക ബിസിനസ് ഉച്ചകോടി ശനിയാഴ്ച്ച റിയാദില്‍
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തില്‍ സഊദിയും അമേരിക്കയും നിരവധി കരാറുകളില്‍ ഒപ്പു വയ്ക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിരോധ, ഊര്‍ജ, വ്യാവസായിക, കെമിക്കല്‍ മേഖലകളിലായി വിവിധ കരാറുകളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഏര്‍പ്പെടുക. സന്ദര്‍ശനത്തിന് മുന്നോടിയായി സഊദി അമേരിക്കന്‍ സി ഇ ഒ ഫോറം ഉച്ചകോടി ശനിയാഴ്ച്ച റിയാദില്‍ അരങ്ങേറും.
ഇതിനായുള്ള നീക്കങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. സഊദി ദേശീയ എണ്ണ കമ്പനിയായ സഊദി അരാംകോയും അമേരിക്കയിലെ ഉന്നത സ്ഥാപനങ്ങളുമായി വിവിധ കരാറുകളില്‍ ഏര്‍പ്പെടുന്നുണ്ട്. ബിസിനസ് മീറ്റിലേക്ക് ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതരും എത്തുന്നുണ്ട്.
സഊദിയിലെത്തുന്ന ട്രംപ് സഊദി യുവജനങ്ങളോട് ട്വിറ്റര്‍ സംവാദം നടത്തുമെന്നും 56 മുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികളുമായി 'അതിജീവനത്തിന്റെ സഹകരണം' ലേബലില്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നും അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഉപദേഷ്ടാവ് എച്ച് ആര്‍ മാക് മാസ്റ്റര്‍ പറഞ്ഞു.
ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാനുള്ള വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെ സഊദി രാജാവ് നേരിട്ട് തന്നെയാണ് ക്ഷണിക്കുന്നത്. ഉച്ചകോടിക്കെത്തുന്ന രാജ്യങ്ങളെ കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗം സ്വാഗതം ചെയ്തു.
ലോക സമാധാനത്തിനും സ്ഥിരതക്കും ശക്തി പകരുന്നതാണ് ട്രംപിന്റെ സന്ദര്‍ശനവും ഉച്ചകോടികളുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. ശനിയാഴ്ച്ച നടക്കുന്ന സഊദി അമേരിക്കന്‍ ഉച്ചകോടിക്കു പുറമെ 21ന് മറ്റ് രണ്ട് ഉച്ചകോടികളും നടക്കുന്നുണ്ട്. ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു പ്രത്യേക വെബ്‌സൈറ്റും സഊദി ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."