HOME
DETAILS

അതിര്‍ത്തി കടത്തി

  
backup
September 19 2018 | 19:09 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. എട്ടു വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകര്‍ത്തത്. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനോട് വിറച്ച് ജയിച്ച ഇന്ത്യയല്ലായിരുന്നു പാകിസ്താനെതിരേയുള്ള മത്സരത്തില്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യന്‍നിര മികച്ച് നിന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പാകിസ്താന്‍ ബാറ്റിങ് നിര മുട്ടുമടക്കി. കേധാര്‍ യാഥവിനും ഭുവനേശ്വര്‍ കുമാറിനൊപ്പം ഇന്ത്യന്‍ ഫീല്‍ഡര്‍മാരും ഒത്തുപിടിച്ചപ്പോള്‍ പാകിസ്താന്‍ 162 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങിനങ്ങിയ ഇന്ത്യ 29 ഓവറില്‍ 164 റണ്‍സെടുത്താണ് വിജയിച്ചത്.
43.1 ഓവറുകള്‍ക്കുള്ളില്‍ പാകിസ്താനെ ഓള്‍ഔട്ട് ആക്കി ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിലെ നിറം മങ്ങിയ പ്രകടനത്തിന് പ്രായശ്ചിത്തം ചെയ്തു. ഓപ്പണര്‍മാരായ ഇമാംഉള്‍ഹക്കിനെയും ഫകര്‍ സമാനെയും തുടക്കത്തില്‍ തന്നെ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ ശേഷം ബാബര്‍ അസം ഷൊയ്ബ് മാലിക്ക് കൂട്ടുകെട്ട് പാകിസ്താനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും 47 റണ്‍സ് നേടിയ ബാബര്‍ അസമിനെ കുല്‍ദീപ് യാദവ് പവലിയനിലേക്ക് തിരികെ അയച്ചു. ഷൊയ്ബ് മാലിക്ക്(43) റണ്ണൗട്ടായി പുറത്തായതോടെ പാകിസ്താനു കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി. സര്‍ഫ്രാസ് അഹമ്മദിനെയും ആസിഫ് അലിയെയും കേധാര്‍ ജാഥവും പുറത്താക്കി.
എട്ടാം വിക്കറ്റില്‍ 37 റണ്‍സ് നേടിയ ഫഹീം അഷ്‌റഫ് -മുഹമ്മദ് അമീര്‍ കൂട്ടുകെട്ടാണ് പാകിസ്താനെ 150 കടക്കുവാന്‍ സഹായിച്ചത്. 21 റണ്‍സ് നേടിയ ഫഹീം അഷ്‌റഫിനെ ധവാന്റെ കൈകളിലെത്തിച്ച് ജസ്പ്രീത് ബുംറ മത്സരത്തിലെ തന്റെ ആദ്യ വിക്കറ്റ് നേടി. ഓപ്പണര്‍മാരെ പുറത്താക്കിയ ഭുവനേശ്വര്‍ വാലറ്റത്തില്‍ ഹസന്‍ അലിയെയും പുറത്താക്കി. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാറും കേധാര്‍ ജാഥവും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറ രണ്ടണ്ടും കുല്‍ദീപ് ഒരു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസമാണ് ജയം കൈക്കലാക്കിയത്. ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. 52 റണ്‍സുമായി രോഹിത് പുറത്തായപ്പോള്‍ ഇന്ത്യ ജയത്തിനടുത്തായിരുന്നു. ശഹാബ് ഖാന്റെ പന്തില്‍ ബൗള്‍ഡായാണ് രോഹിത് പുറത്തായത്.
തുടര്‍ന്ന് 46 റണ്‍സുമായി ധവാനും പുറത്തായി. ഫഹീം അഷ്‌റഫിന്റെ പന്തില്‍ ബാബര്‍ അസാമിന് ക്യാച്ച് നല്‍കിയാണ് ധവാന്‍ ക്രീസ് വിട്ടത്. പിന്നീടെത്തിയ അമ്പാട്ടി റായിഡുവും ദിനേശ് കാര്‍ത്തിക്കും ചേര്‍ന്നാണ് ഇന്ത്യന്‍ കപ്പല്‍ വിജയതീരത്തണച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago