ഇതൊരു ആശുപത്രിയാക്കി മാറ്റിയില്ലെങ്കില്‍ നാളെ മുതല്‍ പണിയുണ്ടാകില്ല: ജീവനക്കാര്‍ക്ക് മന്ത്രിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ ആരോഗ്യമന്ത്രി കണ്ടെത്തിയത് മദ്യകുപ്പികള്‍. ഇന്ന് രാവിലെയാണ് മന്ത്രി കെ.കെ ശൈലജ ആശുപത്രിക്കുള്ളില്‍ നിന്നും ഒഴിഞ്ഞ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്.
മാലിന്യങ്ങള്‍ മുറിയുടെ മൂലകളില്‍ കൂട്ടിയിട്ടതിന് മന്ത്രി ജീവനക്കാരെ പരസ്യമായി ശകാരിച്ചു. മാലിന്യം ശുചീകരിച്ച് ഇതൊരു ആശുപത്രിയാക്കി മാറ്റിയില്ലെങ്കില്‍ നാളെ മുതല്‍ ജോലിയുണ്ടാകില്ലെന്ന് മന്ത്രി ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. രോഗികളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി മിന്നല്‍പരിശോധന നടത്തിയത്. വാര്‍ഡുകളിലും മുറികളില്‍ രക്തം പുരണ്ട പഞ്ഞിയും മറ്റു അവശിഷ്ടങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.
ആശുപത്രിയിലെ ജീവനക്കാരില്‍ പലരും വൈകിയാണ് എത്തിയിരുന്നതെന്ന് രോഗികള്‍ പരാതിപ്പെട്ടിരുന്നു. മന്ത്രി ജീവനക്കാരുടെ ഹാജര്‍ നിലയും പരിശോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."