ഡി.ജി.പിയെ മാറ്റണം സര്‍ക്കാരിനെ ഓര്‍മിപ്പിച്ച് ടിക്കാറാം മീണ
തിരുവനന്തപുരം: പൊലിസ് മേധാവി അടക്കം മൂന്നുവര്‍ഷം ഒരേ തസ്തികയില്‍ തുടരുന്ന ഉദ്യോഗസ്ഥരെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മാറ്റണമെന്ന് സര്‍ക്കാരിനെ ഓര്‍മിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. ഇതു ചൂണ്ടുക്കാട്ടി ചീഫ് സെക്രട്ടറിക്ക് മീണ കത്തു നല്കി. തെരഞ്ഞെടുപ്പ് ജോലികളില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പൊലിസ്, റവന്യു വകുപ്പുകളില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മാറ്റണമെന്നാണു ചട്ടം. ഇക്കാര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം കമ്മിഷന് ഔദ്യോഗികമായി തന്നെ നിലപാട് അറിയിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് വരുംമുന്പേ പൊലിസ് തലപ്പത്തെ മാറ്റങ്ങളുടെ നടപടി തുടങ്ങണമെന്ന് ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ബെഹ്റയെ മാറ്റിയാല്‍ പൊലിസ് മേധാവിയാകേണ്ടവരുടെ പട്ടിക കേന്ദ്ര സര്‍ക്കാരിനു നേരത്തെ കൈമാറണം. യു.പി.എസ്.സി പട്ടികയില്‍നിന്ന് മൂന്നുപേരെ തിരഞ്ഞെടുത്ത് സംസ്ഥാന സര്‍ക്കാരിനു കൈമാറണം. ഇതില്‍ നിന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഒരാളെ തിരഞ്ഞെടുക്കേണ്ടത്. ഇത്തരം നടപടിക്രമങ്ങളിലെ കാലതാമസമാണ് ആഭ്യന്തര സെക്രട്ടറി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ബെഹ്റ മാറുകയാണെങ്കില്‍ സാധ്യതാ പട്ടികയില്‍ വരാനുള്ളത് ഋഷിരാജ് സിങ്, ടോമിന് ജെ. തച്ചങ്കരി, സുദേഷ് കുമാര്‍ എന്നിവരാണ്. അടുത്ത ജൂണ്‍ 30നാണ് ബെഹ്റ വിരമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."