HOME
DETAILS
MAL
മന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല: ആര്. ബാലകൃഷ്ണപ്പിള്ള
backup
May 18 2017 | 10:05 AM
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്. ബാലകൃഷ്ണപ്പിള്ള. എല്‍.ഡി.എഫില്‍ പാര്‍ട്ടിയെ ഉള്‍പ്പെടുത്തണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. അത് വേണ്ടപ്പെട്ടവരോടൊക്കെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് മന്ത്രിയെ വേണമെന്ന ആവശ്യവും ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്ക സമുദായ കോര്പ്പറേഷന് ചെയര്‍മാനായി നിയമിതനായ സാഹചര്യത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോണ്‍ഗ്രസ് എമ്മിലെ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. കെ.എം മാണിയെ എല്‍.ഡി.എഫില്‍ എടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസുകള്‍ ഒന്നിക്കുന്നതിനായി മാണി ഒഴികെ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."