HOME
DETAILS

വിദേശ രാജ്യങ്ങളില്‍നിന്ന് എം.ബി.ബി.എസ് ഇന്റേണ്‍ഷിപ്പ് ഫീസ് കുത്തനെ കൂട്ടി

  
backup
November 11 2020 | 00:11 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%bf%e0%b4%a8-2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ഇന്റേണ്‍ഷിപ്പ് ഫീസ് കുത്തനെ കൂട്ടി സര്‍ക്കാര്‍. പ്രാക്ടീസിനായുള്ള സ്ഥിരം രജിസ്‌ട്രേഷന് മുന്‍പുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഇന്റേണ്‍ഷിപ്പ് ഫീസാണ് കുത്തനെ കൂട്ടിയത്. നേരത്തെ 1,000 രൂപയായിരുന്ന പ്രതിമാസ ഫീസ് 10,000 രൂപയാക്കിയാണ് ഉയര്‍ത്തിയത്. സ്ഥിരം രജിസ്‌ട്രേഷന് 12 മാസത്തെ ഇന്റേണ്‍ഷിപ്പാണ് വേണ്ടത്. കഴിഞ്ഞ ഒക്‌ടോബര്‍ 16നാണ് ആരോഗ്യവകുപ്പ് ഫീസ് കുത്തനെ കൂട്ടി ഉത്തരവിറക്കിയത്.
ഉത്തരവുപ്രകാരം കുറച്ചുമാസത്തേക്ക് പരിശീലനത്തിന് വിധേയരാകുകയാണെങ്കില്‍ പോലും വര്‍ഷംമുഴുവന്‍ ഫീസ് അടയ്ക്കണം. ഈ വിദ്യാര്‍ഥികള്‍ക്ക് ജില്ലാ, ജനറല്‍ ആശുപത്രികളിലാണ് ഇന്റേണ്‍ഷിപ്പ് നടത്താന്‍ അനുമതി നല്‍കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ഫീസ് പ്രതിമാസം 5,000 രൂപയാണ്. ഈ ഉത്തരവിനെതിരേ അസോസിയേഷന്‍ ഓഫ് എം.ഡി ഫിസിഷ്യന്‍സ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ ഹരജി ഡിസംബര്‍ 4ന് പരിഗണിക്കും.
വിദേശ സ്ഥാപനങ്ങളില്‍ നിന്ന് മെഡിക്കല്‍ യോഗ്യത നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ നടത്തുന്ന സ്‌ക്രീനിങ് പരീക്ഷ പാസായാല്‍ താല്‍ക്കാലിക രജിസ്‌ട്രേഷനായി അതത് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളില്‍ അപേക്ഷിക്കുകയും ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുകയും വേണം. എന്നാല്‍, മാത്രമേ സ്ഥിരമായ രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം അവര്‍ക്ക് ഇവിടെ പ്രാക്ടീസ് ചെയ്യാന്‍ കഴിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെമിക്കൽ പ്ലാന്റിൽ സ്ഫോടനം: താമസക്കാർ വീടിനുള്ളിൽ തുടരാൻ നിർദേശം, ആയിരങ്ങൾക്ക് മുന്നറിയിപ്പ്

International
  •  2 days ago
No Image

ചരിത്രത്തിൽ ഇടം നേടി ട്രംപിന്റെ സഊദി സന്ദർശനം: ഗസ യുദ്ധം അവസാനിപ്പിക്കാനും ബന്ദി മോചനത്തിനും അമേരിക്കയുമായി ധാരണയിലെത്തിയതായി സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഉപരോധം പിൻവലിക്കുമെന്ന് പ്രഖ്യാപനം, സിറിയയിൽ ആഘോഷം, അമേരിക്കയും സിറിയയും ഇനി കൂട്ടുകാർ; ഇരു രാഷ്ട്രങ്ങളുടെയും നേതാക്കൾ തമ്മിലുള്ള സമാഗമം 25 വർഷത്തിനിടെ ആദ്യം

Saudi-arabia
  •  2 days ago
No Image

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: 2023-ലെ നിയമത്തിനെതിരെ ഹരജി , കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ച് സുപ്രീംകോടതി

National
  •  2 days ago
No Image

പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Kerala
  •  2 days ago
No Image

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; 10 ഉപഗ്രഹങ്ങളിലൂടെ ആസൂത്രണം, പെച്ചോർ മിസൈൽ ഉൾപ്പെടെ ആധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചു

National
  •  2 days ago
No Image

തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ

Kerala
  •  2 days ago
No Image

വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി

Kerala
  •  2 days ago