
സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 52-ാമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി.ആര്‍ ഗവായ് ചുമതലയേറ്റെടുത്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് ഗവായ്ക്ക് സത്യവാചകം ചെല്ലിക്കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചടങ്ങിന് എത്തിയിരുന്നു.
ഹിന്ദിയിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. സഞ്ജീവ് ഖന്ന വിരമിച്ചതോടെയാണ് ബി.ആര്‍ ഗവായ് ചീഫ് ജസ്റ്റിസായത്. ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹത്തിന് ആറു മാസം തുടരാനാകും.
ഈ വര്‍ഷം നവംബര്‍ 23വരെയാകും ഗവായ് പദവിയില്‍ തുടരുക. മഹാരാഷ്ട്രയില്‍ നിന്നുള്ള പ്രമുഖ അംബേദ്കറൈറ്റ് നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മുന്‍ കേരള ഗവര്‍ണറുമായ ആര്‍.എസ് ഗവായിയുടെ മകനാണ് ബി.ആര്‍ ഗവായ്.
അതേസമയം വിരമിച്ചതിനു ശേഷം ഔദ്യോഗിക പദവികള്‍ വഹിക്കില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞിരുന്നു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ മൂല്യങ്ങളും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും ഉടര്‍ത്തിപ്പിടിക്കാന്‍ ഗവായിക്ക് ആകുമെന്നും ഖന്ന പറഞ്ഞു.
1960ല്‍ മഹാരാഷ്ട്രയിലാണ് ഭൂഷണ്‍ രാമകൃഷ്ണ ഗവായ് എന്ന ബിആര്‍ ഗവായ് ജനിച്ചത്. പ്രശസ്ത സാമൂഹിക പ്രവർത്തകനും മുൻ ഗവർണറുമായിരുന്ന ആർ എസ് ഗവായിയുടെ മകനാണ് ഇദ്ദേഹം. 1985ൽ മുൻ അഡ്വക്കേറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയുമായ രാജ എസ് ബോൺസാലെയുടെ കീഴിൽ നിയമപരിശീലനം ആരംഭിച്ചു. 1987 മുതൽ ബോംബെ ഹൈക്കോടതിയിൽ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്ത അദ്ദേഹം, 1990 മുതൽ നാഗ്പൂർ ബെഞ്ചിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാഗ്പൂർ, അമരാവതി മുനിസിപ്പൽ കോർപ്പറേഷനുകൾ, അമരാവതി സർവകലാശാല, സികോം തുടങ്ങിയ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
1992ൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അസിസ്റ്റന്റ് ഗവൺമെന്റ് പ്ലീഡറായും 2000ൽ ഗവൺമെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായും നിയമിതനായി. 2003 നവംബർ 14ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായും 2005 നവംബർ 12ന് സ്ഥിരം ജഡ്ജിയായും നിയമിതനായി. 2019 മെയ് 24ന് സുപ്രീം കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
Kerala
• 3 hours ago
അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്
Kerala
• 3 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 hours ago
ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും
International
• 4 hours ago
ഒരു ചൈനീസ് മാധ്യമത്തിന്റെ എക്‌സ് അക്കൗണ്ട് കൂടി വിലക്കി ഇന്ത്യ; വിലക്ക് സിൻഹുവ വാർത്താ ഏജൻസിക്ക്
National
• 5 hours ago
വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം; ചികിത്സയിലിരുന്ന ഒന്നര വയസുകാരി മരിച്ചു
Kerala
• 6 hours ago
ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി
International
• 6 hours ago
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകള്‍ക്ക് ജാഗ്രത നിര്‍ദേശം
Kerala
• 6 hours ago
'നീതി ലഭിക്കും വരെ പോരാട്ടം' സീനിയർ അഭിഭാഷകൻ മർദ്ദിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. ശ്യാമിലി
Kerala
• 7 hours ago
ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ചു; രോഗി ചികിത്സയില്‍
Kerala
• 8 hours ago
ഡ്രോണുകള്‍ ഉപയോഗിച്ച് സെന്‍ട്രല്‍ ജയിലിലേക്ക് മയക്കുമരുന്ന് കടത്തി; കുവൈത്തില്‍ രണ്ടു പേര് പിടിയില്‍
Kuwait
• 8 hours ago
റിയാദില്‍ മോട്ടോര്‍ബൈക്ക് ഡെലിവറി സേവനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു; കാരണമിത്
Saudi-arabia
• 9 hours ago
ഒടുവില്‍ മോചനം; പാകിസ്താന് പിടിയിലായിരുന്ന ബി.എസ്.എഫ് ജവാനെ ഇന്ത്യക്ക് കൈമാറി
National
• 9 hours ago
ലോക പൊലിസ് ഉച്ചകോടിക്ക് ദുബൈയില്‍ തുടക്കമായി; ക്രിമിനല്‍ ലോകത്തെ എഐയുടെ സാന്നിധ്യം ചര്‍ച്ചയാകും
uae
• 10 hours ago
പഴകിയ മുട്ടയും ഇറച്ചിയും; ട്രെയിനുകളില്‍ വിതരണം; കരാര്‍ കാന്റീനില്‍ മിന്നല്‍ പരിശോധന
Kerala
• 11 hours ago
കുടിയിറക്കല്‍ ഭീഷണിയില്‍ നിന്ന് അമ്മയെയും മകളെയും രക്ഷിച്ച് യുഎഇ നിവാസികള്‍; കാരുണ്യഹസ്തത്തില്‍ സമാഹരിച്ചത് 50,000 ദിര്‍ഹം
uae
• 11 hours ago
അബൂദബിയിലെ പ്രധാന ഹൈവേകളിൽ പുതിയ വേഗപരിധി പ്രാബല്യത്തിൽ
uae
• 12 hours ago
ദുബൈയില്‍ അല്‍ ബര്‍ഷയിലെ റെസ്റ്റോറന്റില്‍ തീപിടുത്തം; ഉടനടി പ്രതികരിച്ച് സിവില്‍ ഡിഫന്‍സ്
uae
• 12 hours ago
യൂറോപ്യന്‍ ആശുപത്രിയില്‍ നടത്തിയ ആക്രമണം ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ ലക്ഷ്യമിട്ടെന്ന് ഇസ്റാഈല്‍
International
• 10 hours ago
ഒമ്നി വാഹനത്തില്‍ തട്ടിക്കൊണ്ടു പോയെന്നും ഗോഡൗണില്‍ അടച്ചെന്നും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് കാണാതായ കുട്ടികള്‍ പൊലിസിനോട്
Kerala
• 11 hours ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലുള്ള ഇന്നത്തെ നിരക്ക് അറിയാം | India Rupee Value Today
Economy
• 11 hours ago