HOME
DETAILS

ഗസ്സക്കായി കൈകോര്‍ത്ത് യു.എസും ജി.സി.സി രാജ്യങ്ങളും; യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഉച്ചകോടി

  
Web Desk
May 14 2025 | 09:05 AM

US and GCC Nations Join Hands for Gaza Summit Pledges Joint Effort to End War


റിയാദ്: യുദ്ധം അവസാനിപ്പിക്കാന്‍ യു.എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സഊദി കിരീടാവകാശി. ഫലസ്തീനില്‍ പൂര്‍ണമായ യുദ്ധ വിരാമമാണ് ഉച്ചകോടി ആവശ്യപ്പെട്ടത്. ഫലസ്തീന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകണമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും സഊദി കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇതിനായി യു.എസുമായി കൈകോര്‍ക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.  

ഗസ്സ യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഗള്‍ഫ് രാഷ്ട്രങ്ങളുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമെന്നും വ്യക്തമാക്കി. 
ഗസ്സയിലെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് ബന്ദിയെ വിട്ടയച്ചതിലൂടെ കഴിഞ്ഞത് നല്ലൊരു ദിവസമായിരുന്നുവെന്നും ഉച്ചകോടിയില്‍ സംസാരിക്കവേ ട്രംപ് പറഞ്ഞു. അതേ സമയം ഹമാസ് അധികാരത്തില്‍ തുടരുന്നതിനോടുള്ള വിയോജിപ്പും അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഫലസ്തീനികള്‍ക്ക് അന്തസ്സുള്ള ജീവിതം വേണം, എന്നാല്‍ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന ഭരണകൂടമുള്ളപ്പോള്‍ അത് സാധ്യമല്ല- ട്രംപ് പറഞ്ഞു.  അബ്രഹാം കരാറിലേക്ക് കൂടുതല്‍ രാജ്യങ്ങളെ എത്തിക്കാന്‍ ശ്രമം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

സിറിയയുമായുള്ള അമേരിക്കയുടെ ബന്ധം മെച്ചപ്പെടുത്തുമെന്നും ട്രംപ് സൂചിപ്പിച്ചു. ഉച്ചകോടിക്ക് മുന്നേ സിറിയന്‍ പ്രസിഡണ്ട് അഹ്‌മദ് അല്‍ ഷാറയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. സിറിയന്‍ വിദേശകാര്യ മന്ത്രിയുമായി മാര്‍ക്കോ റൂബിയോ ചര്‍ച്ച നടത്തുമെന്നും ട്രംപ് സൂചിപ്പിച്ചു. 
സഊദി കിരീടാവകാശിയുമായി സംസാരിച്ച് സിറിയയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. സിറിയക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളും യുഎസ് നീക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ഇറാനുമായി അമേരിക്ക കരാര്‍ ആഗ്രഹിക്കുന്നുണ്ടന്നെ് പറഞ്ഞ യു.എസ് പ്രസിഡന്റ് ഇറാന്‍ ആണവായുധം നേടാന്‍ പാടില്ലെന്നും തീവ്രവാദത്തിനുള്ള ഫണ്ടിംഗ് അവസാനിപ്പിക്കണമെന്നും ചൂണ്ടിക്കാട്ടി. ലബനാനിലേക്കുള്ള ആയുധക്കടത്ത് തടയണമെന്നും ഹിസ്ബുല്ലയുടെ നിയന്ത്രണത്തില്‍ നിന്ന് ലബനാന്‍ മോചിതമാകണമെന്നും അദ്ദേഹം പറഞ്ഞു. യമനിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണണം. അവിടുത്തെ രാഷ്ട്രീയ കക്ഷികളുമായി ഗള്‍ഫ് രാജ്യങ്ങള്‍ ചര്‍ച്ച തുടരണം ട്രംപ് പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  12 hours ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  13 hours ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  14 hours ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  14 hours ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  14 hours ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  15 hours ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  15 hours ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  16 hours ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  16 hours ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  16 hours ago