HOME
DETAILS
MAL
സ്വാധീനം ചെലുത്താനാവാതെ ചെറുകക്ഷികള്‍
backup
November 11 2020 | 00:11 AM
പട്ന: ബിഹാറില്‍ സ്വാധീനം ചെലുത്താനാവാതെ പപ്പു യാദവിന്റെയും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെയും നേതൃത്വത്തിലുള്ള പുരോഗമന സഖ്യം.
പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി, ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടി, എസ്.ഡി.പി.ഐ, ബഹുജന്‍ മുക്തി പാര്‍ട്ടി, മുസ്ലിം ആരക്ഷണ്‍ മോര്‍ച്ച എന്നിവയാണ് പുരോഗമന സഖ്യത്തിലുണ്ടായിരുന്നത്. എസ്.പി, ആര്.ജെ.ഡി പാര്‍ട്ടികളില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന മുന്‍ എം.പി പപ്പു യാദവായിരുന്നു മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. എന്നാല്‍, ഒരു മണ്ഡലത്തില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ മുന്നണിയിലെ കക്ഷികള്‍ക്ക് കഴിഞ്ഞില്ല.
നേരത്തെ എന്‍.ഡി.എ വിട്ട മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിയും മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും എവിടെയും വിജയിച്ചില്ല.
130 സീറ്റുകളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ജാര്‍ഖണ്ഡിലെ ഭരണകക്ഷിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഭാഗ്യപരീക്ഷണത്തിനിറങ്ങിയെങ്കിലും നിലംതൊട്ടില്ല.
തനിച്ച് മത്സരിച്ച ചെറുകക്ഷികളില്‍ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് മാത്രമാണ് മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."