HOME
DETAILS
MAL
വില്ലേജ് ഓഫിസിനായുള്ള കെട്ടിട നിര്‍മാണത്തില്‍ അപാകതയെന്ന്; നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു
backup
May 18 2017 | 19:05 PM
കഠിനംകുളം: വില്ലേജ് ഓഫിസിനായുള്ള കെട്ടിടനിര്‍മാണത്തില്‍ അപാകതയെന്നാരോപിച്ച് നാട്ടുകാര്‍ നിര്‍മാണ പ്രവര്‍ത്തനം തടഞ്ഞു. അടിസ്ഥാനം കുഴിച്ച് പാറക്കല്ലുകളിട്ടപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
കായല്ക്കരയിലാണ് വില്ലേജോഫിസിനായി കെട്ടിടം നിര്‍മിക്കുന്നത്. ഇവിടെ മൂന്നടി താഴ്ച കഴിഞ്ഞാല്‍ മണലാണെന്ന് നാട്ടുകാര്‍ പറയുന്നു. അടിയില്‍ നിന്ന് തന്നെ കോണ്‍ക്രീറ്റ് ചെയ്തു ബലപ്പെടുത്തിയില്ലെങ്കില്‍ കെട്ടിടം അപകടത്തിലാകുമെന്നും ഇവര്‍ പറയുന്നു.
രണ്ട് ദിവസം മുമ്പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അടിസ്ഥാനത്തിനുള്ളില് നിക്ഷേപിച്ച കല്ലുകള്‍ വാരിമാറ്റി കോണ്‍ക്രീറ്റ് ചെയ്ത് അടിസ്ഥാനം ബലപ്പെടുത്തിയിട്ട് പണി തുടങ്ങിയാല്‍ മതിയെന്ന് നാട്ടുകാര്‍ നിലപാടെടുത്തു. 40 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."