HOME
DETAILS
MAL
സിറിയയില്‍ 48 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 130 പേര്
backup
June 20 2019 | 19:06 PM
ദമസ്കസ്: സിറിയയിലെ വടക്കുപടിഞ്ഞാറന്‍ പ്രദേശത്ത് 48 മണിക്കൂറിനിടയിലുണ്ടായ ഏറ്റുമുട്ടലില്‍ 130 പേര് കൊല്ലപ്പെട്ടു. സിറിയന്‍ സൈന്യത്തിന്റെയും വിമതരുടെയും ഇടയിലുള്ള സംഘര്‍ഷത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് യുദ്ധ നിരീക്ഷക സംഘം പറഞ്ഞു. ഹമ പ്രവിശ്യയിലെ തല്‍ മെല്‍ഹ ഗ്രാമത്തില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് യു.കെ അടിസ്ഥാനമാക്കിയുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘം പറഞ്ഞു. 89 വിമത സൈനികരും 41 സര്‍ക്കാര്‍ സൈനകരുമാണ് കൊല്ലപ്പെട്ടത്. ആക്രമണം തുടരുന്നതിനാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഗ്രാമത്തില്‍ ചിതറിക്കിടക്കുകയാണെന്നും നിരീക്ഷക സംഘം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."