HOME
DETAILS

തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ക്കശമാക്കുന്നു

  
backup
June 20 2019 | 19:06 PM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d



കൊണ്ടോട്ടി:ജനന-മരണ രജിസ്‌ട്രേഷന്‍ നടപടികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കര്‍ക്കശമാക്കുന്നു.ജനന-മരണ രജിസ്‌ട്രേഷന്‍ നടപടികള്‍ കൂടുതല്‍ വ്യക്തതയും സുതാര്യവുമാക്കുന്നതിനുളള നടപടികള്‍ക്കൊപ്പം സമയബന്ധിതമായി നടപ്പിലാക്കാത്തവര്‍ക്കെതിരേ നടപടികളും കൈകൊളളും.മരണപ്പെട്ടവരുടെ പേരിലുളള അവകാശങ്ങള്‍ ബന്ധുക്കള്‍ അന്യായമായി കൈവശപ്പെടുത്തുന്നത് തടയുന്നതിനും,അവര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ റദ്ദുചെയ്യുന്നതിനുമായാണ് നടപടി.
ജനന-മരണങ്ങള്‍ നടന്ന് 21 ദിവസങ്ങള്‍ക്കകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം.ഇതിനുശേഷം 30 ദിവസം വരെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് 2 രൂപ വൈകിയ ഫീ ഒടുക്കി രജിസ്റ്റര്‍ ചെയ്യണം.


30 ദിവസത്തിന് ശേഷം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെയും ഒരുവര്‍ഷത്തിന് ശേഷം രജിസ്റ്റര്‍ ചെയ്യാത്തവ ആര്‍.ഡി.ഒ യുടേയും അനുമതിയോടെ മാത്രമെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുളളൂ.ഇതോടൊപ്പം തന്നെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിന്റെയും,മരണപ്പെട്ടവരുടെ ബന്ധുക്കളല്ലാത്തവരുടേയും സത്യവാങ്മൂലവും വേണം.മരണപ്പെട്ടയാളെക്കുറിച്ച് വ്യക്തമായ വിവരം അന്വേഷിച്ചതിന് ശേഷം മാത്രമെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ കാലതാമസുവുമുണ്ടാകും.


വീട്,ആശുപത്രി,ലോഡ്ജ്,ഹോസ്റ്റല്‍ തുടങ്ങിയവയില്‍ നടന്ന അസ്വാഭാവിക മരണമാണെങ്കില്‍ ഇവിടെ ചുമതലകളുളള വ്യക്തികളും,ഇന്‍ക്വസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്റെയും റിപ്പോര്‍ട്ട് ഹാജരാക്കണം.രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് മരണം സംഭവിക്കുകയും ആശുപത്രിയില്‍ വെച്ച് മരണം സ്ഥിരീകരിക്കുകയും ചെയ്താല്‍ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രജിസ്‌ട്രേഷന്‍ യൂനിറ്റില്‍ മരണ വിവരം അറിയിക്കണം.


വാഹനത്തില്‍വച്ച് മരണം സംഭവിക്കുകയും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടിലേക്ക് കൊണ്ടു പോയാല്‍ മരണം സംഭവിച്ച സ്ഥലം വിശദീകരിച്ച് മരണ റിപ്പോര്‍ട്ട് ബന്ധുക്കളോ,വാഹനയുടമയോ സത്യവാങ്മൂലം നല്‍കണമെന്നാണ് നിബന്ധന.
മരണം നടന്ന സ്ഥലത്ത് രജിസ്റ്റര്‍ ചെയ്തിട്ടില്ലങ്കില്‍ മൃതദേഹ സംസ്‌കാരം നടന്ന സ്ഥലത്ത് രജിസ്റ്റര്‍ ചെയ്താലും മതി.കാണാതായവരുടെ മരണ രജിസ്‌ട്രേഷന്‍ ആളെ കാണാതായി ഏഴ് വര്‍ഷത്തിനു് ശേഷം മരണപ്പെട്ടതായി കണക്കാക്കുന്ന കോടതി ഉത്തരവ് പ്രകാരമാണ് നടത്തേണ്ടത്.
അന്യായക്കാരന്‍ കോടതിയെ സമീപിച്ച തീയതി മരണ തീയതിയായാണ് കണക്കാക്കുക. കൃത്രിമ ഗര്‍ഭ ധാരണത്തിലൂടെയും ഗര്‍ഭ പാത്രം വാടകക്ക് എടുക്കുന്നവരിലൂടെയും ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജനന രജിസ്‌ട്രേഷനില്‍ ജനിതക മാതാപിതാക്കളുടെ പേരാണ് രേഖപ്പെടുത്തേണ്ടത്.ആദിവാസികളാണെങ്കില്‍ അമ്മമാര്‍ നല്‍കുന്ന തീയതിയാണ് ജനനതീയതിയായി കണക്കാക്കുക.
ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ രജിസ്‌ട്രേഷനില്‍ ഭാവിയില്‍ അവര്‍ക്ക് അപമാനമായിത്തീരുന്ന രീതിയില്‍ തെരുവ്,അനാഥാലയം,അമ്മത്തൊട്ടില്‍ എന്നിവയൊന്നും ജനന സ്ഥലമായി ചേര്‍ത്താന്‍ പാടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  38 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago