നഗരസഭയില്‍ കൂട്ട സ്ഥലംമാറ്റം; ഫയലുകള്‍ ഇഴയുന്നു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ കൂട്ടസ്ഥലം മാറ്റം, ഫയലുകള്‍ ഇഴയുന്നു. നഗരസഭയിലെ ഒട്ടുമിക്ക സെക്ഷനുകളിലും സ്ഥലം മാറ്റം മൂലം ആളില്ലാത്ത അവസ്ഥയാണ്. നഗരസഭ ആരോഗ്യ വിഭാഗത്തിലാണ് ഏറ്റവുമധികം സ്ഥലം മാറ്റം നടന്നിട്ടുള്ളത്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടെ ആറ് പേരാണ് ഇവിടെ നിന്നും സ്ഥലം മാറി പോയത്. ആരോഗ്യ വിഭാഗത്തിനു കീഴിലുള്ള ജന മരണ രജിസ്‌ട്രേഷന്‍ സെക്ഷനില്‍ നിലവില്‍ രജിസ്ട്രാര്‍ ഇല്ലാത്ത അവസ്ഥയാണ്.
നഗരസഭ ഓഫിസിലെ റവന്യു വിഭാഗം സൂപ്രണ്ട്, ജനറല്‍ വിഭാഗം സൂപ്രണ്ട് എന്നീ രണ്ട് കസേരകളിലും ആളില്ല. കൂടാതെ 5 സീനിയര്‍ ക്ലാര്‍ക്കുമാരും സ്ഥലം മാറി പോയി കഴിഞ്ഞു. സ്ഥലം മാറ്റം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് ആരോഗ്യ വിഭാഗത്തെയാണ്. ഒട്ടുമിക്ക ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോയ സാഹചര്യത്തില്‍ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുന്ന അവസ്ഥയാണുള്ളത്.
ഒഴിവുള്ള തസ്തികകളിലേക്കെല്ലാം തന്നെ പുതിയവരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷവും ചാര്‍ജെടുത്തിട്ടില്ല.
ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ സ്ഥലം മാറിപ്പോയതോടെ നഗരസഭയിലെ ഭരണചക്രം വേണ്ടവിധം തിരിയാത്ത അവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."