സര്‍ക്കാര്‍ സ്ത്രീ പീഡകരെ സംരക്ഷിക്കുന്നു: വി.ടി ബല്‍റാം
കണ്ണൂര്‍: സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന സര്‍ക്കാരായി ഈ സര്‍ക്കാര്‍ മാറിയിരിക്കുകയാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കണ്ണൂര്‍ സര്‍വകലാശാല രാഷ്ട്രീയവല്‍ക്കരണം അവസാനിപ്പിക്കുക, വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച വകുപ്പ് മേധാവിക്കെതിരേ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കന്യാസ്ത്രീയെ പീഡിപ്പിച്ച പുരോഹിതനും വനിതാ നേതാവിനെ പീഡിപ്പിച്ച എം.എല്‍.എക്കും സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുള്ളതിനാലാണ് അവര്‍ സ്വര്യവിഹാരം നടത്തുന്നത്.
യഥാര്‍ഥ സ്ത്രീ പീഡകരെ സംരക്ഷിക്കാനാണ് സി.പി.എം എന്നും നിലകൊണ്ടിട്ടുള്ളതെന്നും ബല്‍റാം കുറ്റപ്പെടുത്തി.
സര്‍വകലാശാലയില്‍ പീഡിപ്പിച്ച അധ്യാപകനെതിരേ സ്വീകരിച്ച നിലപാടില്‍ ഉറച്ചുനിന്ന വിദ്യാര്‍ഥിനികളെ ബല്‍റം അഭിനന്ദിച്ചു. കെ. മധു അധ്യക്ഷനായി. കെ.സി രാജന്, രാജേഷ് ഖന്ന, റിജില്‍ മാക്കുറ്റി, ജയന് ചാലില്‍, ഉണ്ണികൃഷ്ണന്, പി. കൃഷ്ണന്, ബാബു കിഴക്കേ വീട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."