സര്‍വകലാശാല ജീവനക്കാരുടെ സമരം: 43 ദിവസങ്ങള്‍ക്കുശേഷം ഒത്തുതീര്‍പ്പ്
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂനിവേഴ്സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ 43 ദിവസമായി നടന്നുവന്നിരുന്ന നിരാഹാര സമരം ഒത്തുതീര്‍ന്നു. സ്റ്റേറ്റ് എംപ്ലോയിസ് ആന്‍ഡ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ശേഷം വി.ടി ബലറാം എം.എല്‍.എയും സര്‍വിസ് സംഘടനാ നേതാക്കളുടെയും നേതൃത്വത്തില്‍ സര്‍വകലാശാല വൈസ് ചാന്‍സിലറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്.
മാങ്ങാട്ടുപറമ്പിലെ ഗണിതശാസ്ത്രം വിഭാഗം മേധാവിക്കെതിരേ വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് വൈസ് ചാന്‍സിലര്‍ ഉറപ്പ് നല്കി. ജീവനക്കാര്‍ ഉന്നയിച്ച മറ്റ് പരാതികള്‍ക്ക് ആവശ്യമായ പരിഹാരം കാണുന്നതിന് വൈസ ്ചാന്സിലറും പ്രോവൈസ് ചാന്‍സിലറും അടങ്ങുന്ന സമിതി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് യോഗത്തില്‍ തീരുമാനമായി. ചര്‍ച്ചയില്‍ എം.എല്‍.എക്ക് പുറമേ സര്‍വിസ് സംഘടനാ നേതാക്കളായ കെ. മധു, കെ. രമേശന്, രാജേഷ് ഖന്ന, കെ.സി രാജന്, ജയന് ചാലില്‍, കെ.പി പ്രേമന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."