കണ്ണൂര്‍ വിമാനത്താവളം: എയര്‍ ഇന്ത്യയുടെ ലാന്‍ഡിങ് ഇന്ന്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വാണിജ്യ സര്‍വിസിനു മുന്നോടിയായി വലിയ യാത്രാവിമാനം ഇന്നു ലാന്‍ഡിങ് നടത്തും. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനമാണ് മട്ടന്നൂരിലെ വിമാനത്താവളത്തിലിറങ്ങുക.
രാവിലെ ഒന്‍പതിന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം 9.45ന് കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങും.
ലാന്‍ഡിങുമായി ബന്ധപ്പെട്ട ഡി.വി.ഒ.ആര് ഉപകരണത്തിന്റെ പ്രവര്‍ത്തനക്ഷമതയും പരിശോധിക്കും. വിമാനത്താവളത്തിന്റെ 07, 25 അതിര്‍ത്തികളിലൂടെ വിമാനം ആറുതവണ ലാന്‍ഡിങ് നടത്തും. വിമാനത്താവളത്തില്‍ സജ്ജീകരിച്ച ഏയ്റോബ്രിഡ്ജ് വിമാനവുമായി ഘടിപ്പിച്ചുള്ള പരിശോധനയും നടത്തും. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഏതു കാലാവസ്ഥയിലും വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കാനുള്ള അനുമതി വ്യോമയാന വകുപ്പില്‍നിന്ന് ലഭ്യമാകും.
വിമാനം വിജയകരമായി ഇറക്കി ഫ്ളൈറ്റ് വാലിഡേഷന്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥ സംഘം ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് നല്‍കണം. ഇതുകൂടി പരിഗണിച്ചാണ് ഡി.ജി.സി.എ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വിസിന് അന്തിമ അനുമതി നല്‍കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."