HOME
DETAILS

മിന്നല്‍പരിശോധന: പൊതുവിപണിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തി

  
backup
May 18 2017 | 19:05 PM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%aa



തൊടുപുഴ: ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ഇടുക്കി, ഉടുമ്പന്‍ചോല സപ്ലൈ ഓഫിസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ ഉടുമ്പന്‍ചോല താലൂക്കിലെ നെടുങ്കണ്ടം, ഉടുമ്പന്‍ചോല, രാജകുമാരി, രാജാക്കാട്, പൂപ്പാറ എന്നിവിടങ്ങളിലെ പഴംപച്ചക്കറി വ്യാപാരസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, പലചരക്ക് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
വാണിജ്യാവശ്യത്തിനായി ഉപയോഗിച്ചുകൊണ്ടിരുന്ന എട്ട് ഗാര്‍ഹിക പാചകവാതക സിലിണ്ടര്‍ കണ്ടുകെട്ടുകയും 23 പലചരക്ക് കടകള്‍ക്കെതിരെയും ഒന്‍പത് പച്ചക്കറികടകള്‍ക്കെതിരെയും 20 ഹോട്ടലുകള്‍ക്കെതിരെയും അവശ്യസാധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്തു.
പരിശോധനയില്‍ രണ്ട് പെട്രോള്‍ പമ്പിലും ക്രമക്കേടുകള്‍ കണ്ടെത്തി.
തൊടുപുഴ, പീരുമേട് താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ സംയുക്തമായി തൊടുപുഴ മുന്‍സിപ്പാലിറ്റി പ്രദേശത്തെ പൊതുവിപണിയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്ന് പലചരക്ക് കടകള്‍ക്കെതിരെയും എട്ട് പച്ചക്കറികടകള്‍ക്കെതിരെയും ഒരു ഹോട്ടലിനെതിരെയും കേസെടുത്തിട്ടുണ്ട്.
ജില്ലയില്‍ വരും ദിവസങ്ങളില്‍ പൊതുവിപണി പരിശോധന കര്‍ശനമായി തുടരുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ എന്‍. ജ്ഞാനപ്രകാശം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന് കേന്ദ്രം അടിയന്തരമായി സഹായം നല്‍കണമെന്ന് നിയമസഭ; പ്രമേയം ഏകകണ്ഠമായി പാസ്സാക്കി

Kerala
  •  2 months ago
No Image

'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്

International
  •  2 months ago
No Image

കോഴിക്കോട് അത്തോളിയില്‍ ബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അന്‍പതോളം പേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  2 months ago
No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago