മാനന്തവാടി പോളിയില്‍ ക്ലാസ് തുടങ്ങിയില്ല
മാനന്തവാടി: പുതുതായി അനുവദിച്ച മാനന്തവാടി പോളിടെക്‌നിക്കില്‍ നിശ്ചയിച്ച ദിവസം ക്ലാസ് തുടങ്ങിയില്ല. നിരവധി വിദ്യാര്‍ഥികളും രക്ഷിതാക്കളും മണിക്കൂറുകളോളം കാത്ത് നിന്ന് മടങ്ങി. 27ന് ക്ലാസ് തുടങ്ങുമെന്നാണ് അധികൃതര്‍ പ്രവേശന സമയത്ത് അറിയിച്ചിരുന്നത്. ഇതനുസരിച്ച് വടകര, കണ്ണൂര്‍, തലശ്ശേരി, പേരാമ്പ്ര, വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരടക്കം ക്ലാസ് നടക്കുമെന്നറിയിച്ചിരുന്ന ദ്വാരക ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എത്തിയത്. എന്നാല്‍ ഇവിടെ പോളിയുടെ ഉത്തരവാദിത്വപ്പെട്ടവര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. മീനങ്ങാടി പോളിയില്‍ വച്ചായിരുന്നു പ്രവേശന നടപടികള്‍ നടന്നത്. മറ്റ് സ്ഥലങ്ങളിലെല്ലാം രണ്ടാഴ്ച മുമ്പ് തന്നെ ക്ലാസ് ആരംഭിച്ചിരുന്നു. അതേ സമയം ഓഗസ്റ്റ് എട്ടിന് ക്ലാസുകള്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പലിന്റെ ചുമതല വഹിക്കുന്ന മീനങ്ങാടി പ്രിന്‍സിപ്പല്‍ അറിയിച്ചു. അധ്യാപക നിയമന നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബഞ്ച്, ഡസ്‌ക്ക് എന്നിവ ലഭിക്കാനുള്ള കാലതാമസമാണ് ക്ലാസ് ആരംഭിക്കാന്‍ തടസമായി നില്‍ക്കുന്നത്. ഈ ആഴ്ച പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."