കള്ളനെന്ന് സംശയം; നാട്ടുകാര്‍ എ.എസ്.ഐയെ കൈകാര്യം ചെയ്തു
വെള്ളമുണ്ട: കള്ളനെന്ന് കരുതി പൊലിസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തു. ജില്ലയില്‍ എ.എസ്.ഐ റാങ്കില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വെള്ളമുണ്ട സ്റ്റേഷന് പരിധിയിലെ ഒരു സ്ഥാപനത്തില്‍ കണ്ടത്.
പ്രദേശത്ത് നിരന്തരമായി മോഷ്ടാക്കളുടെ ശല്യമുണ്ടായിരുന്നതിനാല്‍ തെറ്റിദ്ധരിച്ച സ്ഥാപനത്തിലെ അന്തേവാസികള്‍ ബഹളമുണ്ടാക്കുകയും ഇത് കേട്ടെത്തിയ നാട്ടുകാര്‍ പോലിസ് ഉദ്യോഗസ്ഥനെ പിടികൂടി കൈകാര്യം ചെയ്ത ശേഷം വെള്ളമുണ്ട പൊലിസില്‍ അറിയിക്കുകയായിരുന്നു. പൊലിസെത്തിയപ്പോഴാണ് പിടിയിലായത് കള്ളനല്ലെന്നും പൊലിസുകാരനാണെന്നും മനസ്സിലായത്. ആരും പരാതി നല്കാന് തയാറാകാത്തതിനാല്‍ ഇയാള്‍ക്കതിരേ കേസെടുത്തിട്ടില്ല.
അതെ സമയം ജില്ലക്ക് പുറമെ ഉള്ളയാളും ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്നതുമായ ഉദ്യോഗസ്ഥന് അസമയത്ത് ഇവിടെ എത്തിയത് സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുകയാണ്.
സംഭവത്തെക്കുറിച്ച് വെള്ളമുണ്ട പൊലിസും സ്പെഷ്യല്‍ ബ്രാഞ്ചും ഉന്നതാധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായും ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നുമാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."