HOME
DETAILS
MAL
കാലിക്കറ്റില്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ അനുമതി
backup
June 21 2019 | 18:06 PM
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയടക്കമുള്ള കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ക്ക് കീഴില്‍ ഈ അധ്യയന വര്‍ഷം തന്നെ സ്വാശ്രയ കോളജുകളിലെ ബിരുദ, ബിരുദാനന്തര സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കി. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ സീറ്റില്ലാതെ പുറത്ത് നില്‍ക്കേണ്ടി വന്ന കാലിക്കറ്റിലെ വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം ഏറെ ആശ്വാസകരമാവും. ഇന്ന് നടക്കുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഉത്തരവ് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."