അക്രമി സംഘം ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിച്ചു
കഴക്കൂട്ടം: കഴക്കൂട്ടത്തെ സ്വാകാര്യ ആശുപത്രിക്ക് മുന്നില്‍ നാലംഗ അക്രമി സംഘം ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച ശേഷം കടന്നുകളഞ്ഞു.
ഇന്നലെ വൈകിട്ട് അഞ്ചരമണിയോടെയാണ് സംഭവം കഠിനംകുളം മര്യനാട് സ്റ്റാന്റിലെ ഡ്രൈവറായ ബിനുവിനാണ് മര്‍ദനമേറ്റത്. രോഗിയുമായി ആശുപത്രിയിലെത്തിയ ബിനു തിരിച്ചുപോകാനൊരുങ്ങുമ്പോഴാണ് ഇവര്‍ ബിനുവിനെ നിലത്തിട്ട് പൊരുതെ തല്ലുകയായിരുന്നു. സമീപത്ത് ട്രാഫിക് ഡ്യൂട്ടി നോക്കുകയാണ് വനിതാ ഹോംഗാര്‍ഡ് ഓടിയെത്തി അക്രമികളെ പിന്തിരിപ്പിക്കാന് നോക്കിയെങ്കിലും നടന്നില്ല.
കണിയാപുരത്ത് നിന്നും കാറിലെത്തിയ രോഗിയോടൊപ്പം വന്ന യുവാക്കളാണ് അക്രമണം നടത്തിയതെന്ന് പൊലിസ് പറഞ്ഞു.
സംഭവമറിഞ്ഞ് ആശുപത്രിക്ക് മുന്നില്‍ ജനം തടച്ച് കൂടിയതോടെ കഴക്കൂട്ടം പൊലിസ് എത്തി കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മര്‍ദനത്തില്‍ അവശനായ ബിനു സ്വാകാര്യ ആശുപത്രിയില്‍ ചികിത്സത്തേടി. മൂന്നുദിവസം മുമ്പ് കഴക്കൂട്ടത്ത് വച്ച് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെ അക്രമി സംഘം മര്‍ദിച്ചിരുന്നു.
ഇതിലെ പ്രതികളെ പിടികൂടി റിമാന്റ് ചെയ്തതിന് തൊട്ടുപിന്നാലെ സമാന സംഭവമുണ്ടായത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഉടന്‍ പിടികൂടുമെന്ന് കഴക്കുട്ടം എസ്.എച്ച്.ഒ എസ്.വൈ സുരേഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."