HOME
DETAILS
MAL
ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു
backup
November 12 2020 | 03:11 AM
മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. നിര്യാണത്തെ തുടര്‍ന്ന് ബഹ്‌റൈന്‍ രാജാവ് ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജ്യത്ത് ഒരാഴ്ചത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.
ലോകത്തു തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദവിയിലിരുന്ന വ്യക്തിയാണ് ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍. 1970 ജനുവരി 19നാണ് പ്രധാനമന്ത്രിയായത്. മരണം വരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. മുന്‍ രാജാവ് ഈസ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ഇളയ സഹോദരനാണ്.
2002ല്‍ പാര്‍ലമെന്റിനെയും മന്ത്രിമാരെയും പിരിച്ചുവിടാനുള്ള അധികാരം രാജാവ് ശൈഖ് ഖലീഫയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. 2011ല്‍ അറബ് വസന്ത കാലത്ത് പ്രധാനമന്ത്രിയെ പുറത്താക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിജീവിച്ചു.
ഇസ്‌റാഈലുമായി ബഹ്‌റൈന്‍ നയതന്ത്രബന്ധം സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച ശേഷം ബന്ധുക്കളുടെ സാന്നിധ്യത്തില്‍ സംസ്‌കരിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."