37 കോടിയുടെ റോഡ് പ്രവൃത്തികള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം
37 കോടിയുടെ റോഡ് പ്രവൃത്തികള്‍ക്ക്
ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ 37 കോടി രൂപയുടെ 85 റോഡ് പ്രവൃത്തികള്‍ക്ക് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്കി. പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ശോഭ അവതരിപ്പിച്ച ശുപാര്‍ശ യോഗം അംഗീകരിക്കുകയായിരുന്നു.
റോഡുകളുടെ എസ്റ്റിമേറ്റ് 25നകം തയാറാക്കാനാവശ്യമായ നടപടികള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്ന് അധ്യക്ഷനായ കെ.വി സുമേഷ് നിര്‍ദേശിച്ചു. ആര്.എം.എസ്.എ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 47 ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്കായി 8,14,34,000 രൂപയുടെ പദ്ധതികള്‍ക്കും യോഗം അംഗീകാരം നല്കി. ഇതില്‍ പകുതി തുകയായ 4,07,17,000 രൂപ കൈമാറിക്കഴിഞ്ഞു. സ്കൂളുകളില്‍ ലാബ്, കംപ്യൂട്ടര്‍ റൂം, ലൈബ്രറി, ആര്‍ട്ട്റൂം, അഡീഷണല്‍ ക്ലാസ്റൂം എന്നിവ നിര്‍മിക്കാനാണ് തുക. യോഗത്തില്‍ കെ.പി ജയബാലന്‍, വി.കെ സുരേഷ്ബാബു, ടി.ടി റംല എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. അംഗങ്ങളായ കാരായി രാജന്, ആര്. അജിത, തോമസ് വര്‍ഗീസ്, ജോയ് കൊന്നക്കല്‍, കെ.പി ചന്ദ്രന്, അന്‍സാരി തില്ലങ്കേരി, പി.പി ഷാജിര്‍, അജിത് മാട്ടൂല്‍, സണ്ണി മേച്ചേരി, പി.കെ സരസ്വതി, പി. ജാനകി സംസാരിച്ചു. മുന്‍ എം.എല്‍.എ പള്ളിപ്രം ബാലന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."