പൊന്ന് വിളയിക്കാന്‍ സ്നേഹക്കൂട്
സുല്‍ത്താന്‍ ബത്തേരി: കല്ലുവയല്‍ പാടശേഖരത്തില്‍ പൊന്ന് വിളയിക്കാന്‍ സ്നേഹക്കൂട് കൂട്ടായ്മ. ബത്തേരി അമ്മായിപ്പാലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്നേഹക്കൂട് എന്ന കൂട്ടായ്മയാണ് കല്ലുവയല്‍ പാടശേഖരത്തില്‍ തികച്ചും ജൈവ രീതിയില്‍ നെല്‍കൃഷി ഇറക്കി പുതുതലമുറക്ക് മാതൃകയായി മാറുന്നത്.
ഏഴ് ഏക്കര്‍ വയലിലാണ് യുവാക്കള്‍ നെല്‍കൃഷിയിറക്കിയിരിക്കുന്നത്. യുവാക്കള്‍ അടക്കമുള്ള പുതുതലമുറയെ നെല്‍കൃഷിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്നേഹക്കൂട് കൂട്ടായ്മയിലെ യുവാക്കള്‍ നെല്‍കൃഷിയുമായി രംഗത്തെത്തിയിരിക്കുന്നത്. കൂട്ടായിമയിലെ 20 അംഗങ്ങള്‍ ചേര്‍ന്ന് കല്ലുവയല്‍ പാടശേഖരത്തില്‍ പാട്ടത്തിനെടുത്ത വയലിലാണ് കൃഷി ഇറക്കിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഈ വയല്‍ തരിശായി കിടക്കുകയായിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട യുവകൂട്ടായ്മ ഭൂമി പാട്ടത്തിനെടുത്ത് നിലം ശരിയാക്കി നെല്‍കൃഷി ഇറക്കുകയായിരുന്നു. ഭക്ഷ്യവസ്തുക്കളിലെ വിഷാംശം ഒഴിവാക്കുക എന്ന ഉദ്ദേശവും ഉണ്ട് എന്നതിനാല്‍ തികച്ചും ജൈവരീതിയിലാണ് കൃഷി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, കര്‍ഷകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് സ്നേഹക്കൂട് കൂട്ടായിമയിലൂടെ നെല്‍കൃഷിയുടെ പ്രാധാന്യം സമൂഹത്തിന് പകര്‍ന്ന് നല്കി മുന്നോട്ട് വന്നിരിക്കുന്നതെന്ന് കൂട്ടായ്മയുടെ പ്രസിഡന്റ് ഷിബി മാത്യു പറഞ്ഞു.
ജില്ലയില്‍ ഓരോ വര്‍ഷവും വിളനാശവും വന്യമൃഗശല്യവും മറ്റും കാരണം കുറഞ്ഞുവരുന്ന പരമ്പരാഗത കൃഷിയായ നെല്‍കൃഷിയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും നെല്‍കൃഷി വ്യാപിപ്പിക്കാനും കഴിയുമെന്ന പ്രതീക്ഷയാണ് സ്നേഹകൂട്ട് കൂട്ടായ്മക്കുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."