ദീര്‍ഘദൂര ട്രെയിനുകളില്‍ ഡി റിസര്‍വ്ഡ് കോച്ചുകള്‍ ഡിസംബര്‍ ഒന്നു മുതല്‍ നടപ്പാക്കും: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി
കൊല്ലം: കേരളത്തില്‍ ഓടുന്ന 13 ദീര്‍ഘദൂര തീവണ്ടികളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുവാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി രജന്‍ ഗൊഹൈന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ രേഖാമൂലം അറിയിച്ചു.
ട്രെയിനുകളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ സീസണ്‍ ടിക്കറ്റ് എടുത്തിട്ടുള്ള യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സാഹചര്യവും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും കണക്കിലെടുത്ത് ദീര്‍ഘദൂര ട്രെയിനുകളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു.
ഗോരഖ്പൂരില്‍ നിന്നും യാത്ര പുറപ്പെടുന്ന 12511 രപ്തിസാഗര്‍ സൂപ്പര്‍ ഫാസ്റ്റിനും ഇന്‍ഡോറില്‍ നിന്നും യാത്ര പുറപ്പെടുന്ന 22645 അഹല്യനാഗരിക്കും കോര്‍ബയില്‍ നിന്നും യാത്ര പുറപ്പെടുന്ന 22647 കോര്‍ബ സൂപ്പര്‍ ഫാസ്റ്റിനും ഷാലിമാറില്‍ നിന്നും യാത്ര പുറപ്പെടുന്ന 22642 ഷാലിമാര്‍ എക്‌സ്പ്രസ്സിനും നിസ്സാമുദീനില്‍ നിന്നും യാത്ര പുറപ്പെടുന്ന 22656 നിസ്സാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ മൂന്ന് കോച്ചുകള്‍ വീതം ഡി-റിസര്‍വ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശവും ഹൈദരാബാദില്‍ നിന്നും യാത്ര പുറപ്പെടുന്ന 17230 ശബരി എക്‌സ്പ്രസിന് കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുംമാക്കി.
ലോക്മാന്യതിലകില്‍ നിന്നും യാത്ര പുറപ്പെടുന്ന 16345 നേത്രാവതി എക്‌സ്പ്രസിന് ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെയും മുംബൈ സി.എസ്.ടിയില്‍ നിന്നും യാത്ര പുറപ്പെടുന്ന 16381 ജയന്തി ജനത എക്‌സ്പ്രസിന് കൊല്ലം മുതല്‍ കന്യാകുമാരി വരെയും ബാംഗ്ലൂരില്‍ നിന്നും യാത്ര പുറപ്പെടുന്ന 16526 കന്യാകുമാരി എക്‌സ്പ്രസിന് എറണാകുളം മുതല്‍ കന്യാകുമാരി വരെയും ഛണ്ഡീഗഡില്‍ നിന്നും യാത്ര പുറപ്പെടുന്ന 12218 കേരള സമ്പര്‍ക് ക്രാന്തി സൂപ്പര്‍ഫാസ്റ്റിന് ഷൊര്‍ണൂര്‍ മുതല്‍ കൊച്ചുവേളി വരെയും ലോക്മാന്യതിലകില്‍ നിന്നും യാത്ര പുറപ്പെടുന്ന 22113 എല്‍.ടി.ടി-കൊച്ചുവേളി ബൈ വീക്കിലി സൂപ്പര്‍ഫാസ്റ്റിന് എറണാകുളം മുതല്‍ കൊച്ചുവേളി വരെയും നിസ്സാമുദ്ദീനില്‍ നിന്ന് യാത്ര പുറപ്പെടുന്ന 22654 നിസ്സാമുദീന്‍-തിരുവനന്തപുരം വീക്കിലി സൂപ്പര്‍ഫാസ്റ്റിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയും മൂന്ന് കോച്ചുകള്‍ വീതം ഡി-റിസര്‍വ്ഡാക്കാനും, നിസാമുദ്ദീനില്‍ നിന്നും യാത്ര പുറപ്പെടുന്ന 12618 മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന് ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെ ഡീറിസര്‍വ്ഡ് കോച്ച് അനുവദിക്കുവാനുമാണ് ദക്ഷിണ റെയില്‍വേ ട്രെയിന്‍ യാത്ര ആരംഭിക്കുന്ന സോണലുകള്‍ക്ക് ശുപാര്‍ശ നല്‍കിയത്.
ട്രെയിനുകളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിക്കുന്നതിനുള്ള അധികാരം ട്രെയിനുകള്‍ പുറപ്പെടുന്ന സോണലുകളിലെ ജനറല്‍ മാനേജര്‍ക്ക് നല്‍കി റെയില്‍വേ ഉത്തരവായിട്ടുണ്ട്.
ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ നടപ്പാക്കണ്ടേത് ട്രെയിന്‍ പുറപ്പെടുന്ന സോണലുകളിലെ ജനറല്‍ മാനേജറന്മാരാണ്. ട്രെയിനുകളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ നടപ്പാക്കുന്നതിനുള്ള അന്തിമ തീരുമാനം എന്താണെന്നത് സംബന്ധിച്ച് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി.
ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിയാണ് ഡിസംബര്‍ ഒന്ന് മുതല്‍ 13 ട്രെയിനുകളില്‍ ഡി-റിസര്‍വ്ഡ് കോച്ചുകള്‍ നടപ്പാക്കാന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിന് ട്രെയിനുകള്‍ പുറപ്പെടുന്ന സോണലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി രേഖാമൂലം എം.പി. യെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."