രാമന്തളി മാലിന്യ പ്രശ്നം സമരത്തിന് ഇനി പെണ്‍കരുത്ത്
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമി പ്രധാന കവാടത്തിനു മുന്നില്‍ അനിശ്ചിതകാല മാലിന്യവിരുദ്ധ സമരം നടത്തിവരുന്ന ജന ആരോഗ്യ സംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് ഇനി പെണ്‍കരുത്തും. 60ാം ദിവസത്തിലേക്ക് കടന്ന നിരാഹാര സമരത്തിലാണ് പ്രതിഷേധത്തിന്റെ പുതിയതലങ്ങള്‍ തീര്‍ക്കാന്‍ സമരസമിതി പ്രവര്‍ത്തക കെ.പി പരമേശ്വരി നിരാഹാരം തുടങ്ങിയത്. പത്തു ദിവസമായി നിരാഹാരം അനുഷ്ഠിച്ചു വന്ന പ്രിയേഷ് കക്കോപ്രത്തിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റു ചെയ്തു പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നീക്കി. കെ.പി പരമേശ്വരിയെ എന്‍.വി കൃഷ്ണന് ഷാള്‍ അണിയിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകര്‍ സമരപന്തലിലെത്തി. പരിഷത്ത് പ്രവര്‍ത്തകര്‍ മലിനബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കെ. ബാലന്, എം. ദിവാകരന്, കെ. വിനോദ് കുമാര്‍, ബി. വേണു, കെ. പ്രദീപ് കുമാര്‍, സി. ഹരി, കെ.വി രവീന്ദ്രന്, മോഹന്‍കുമാര്‍, കെ. വേണുഗോപാല്‍, സുനില്‍ കുമാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."