HOME
DETAILS

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരത്‌ റോസ്ഗാര്‍ യോജന: മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

  
backup
November 12 2020 | 08:11 AM

3rd-financial-package-latest-news-123-2020

ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യം വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെ ആത്മനിര്‍ഭര്‍ ഭാരത് 3.0ന്റെ ഭാഗമായി ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. നിലവിലെ സാഹചര്യത്തില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭര്‍ ഭാരത് റോസ്ഗാര്‍ യോജന ആരംഭിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നുമുതലാണ് പദ്ധതിക്ക് പ്രാബല്യമുള്ളത്. മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.

സംഘടിത മേഖലയില്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേക ആനൂകൂല്യങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ പദ്ധതിയിലൂടെ കേന്ദ്രം നല്‍കും.

അതേസമയം, സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.  ബാങ്ക് വായ്പാ വളര്‍ച്ച 5..1% ഉയര്‍ന്നു. വിപണികള്‍ റെക്കോര്‍ഡ് ഉയരത്തിലാണ്. മൂന്നാം പാദത്തില്‍ സമ്പദ്വ്യവസ്ഥ നല്ല വളര്‍ച്ചയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് പ്രവചിക്കുന്നതായും ധനമന്ത്രി പറഞ്ഞു. മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ പ്രതീക്ഷ വീണ്ടും ഉയര്‍ത്തിയെന്നും സീതാരാമന്‍ വ്യക്തമാക്കി.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കിയതായും. 1.4 ലക്ഷം കോടി രൂപ കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായും ധനമന്ത്രി വിശദമാക്കി. ഒരുരാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 28 സംസ്ഥാനങ്ങളിലായി 68.8 കോടി പേര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.

എമര്‍ജന്‍സി ക്രെഡിറ്റ് ലിക്വിഡിറ്റി ഗ്യാരണ്ടി സ്‌കീം പ്രകാരം 61 ലക്ഷം വായ്പക്കാര്‍ക്ക് 2.05 ലക്ഷം കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. അതില്‍ 1.52 ലക്ഷം കോടി രൂപ വിതരണം ചെയ്തു. 17 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡിസ്‌കോമുകള്‍ക്ക് 1.18 ലക്ഷം കോടി രൂപ അനുവദിച്ചതായും സീതാരാമന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago