നടക്കാവ് മേല്‍പാലം സ്ഥലമേറ്റെടുപ്പ് ത്വരിതപ്പെടുത്തും: ജില്ലാ കലക്ടര്‍
പാലക്കാട്: അകത്തേത്തറ-മലമ്പുഴ റോഡില്‍ നടക്കാവ് റെയില്‍വെ മേല്‍പ്പാല നിര്‍മാണം നടത്തേണ്ട സ്ഥലം ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി സന്ദര്‍ശിച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവനും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
35.98 കോടി ചെലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഫണ്ടും അന്തിമ അനുമതിയും കിഫ്ബി നല്‍കിയതിനെതുടര്‍ന്നാണ് കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചത്. അകത്തേത്തറ വില്ലേജ് ഓഫിസ് അധികൃതരുമായി കലക്ടര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. സ്ഥലത്തിന്റെ സ്കെച്ചും പരിശോധിച്ചു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി രണ്ട് ദിവസത്തിനകം ഭൂവുടമകളുടെ വിവരങ്ങളടങ്ങിയ പട്ടിക നല്കാന് കലക്ടര്‍ നിര്‍ദേശം നല്കി. 1.4 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്ത് നല്‍കേണ്ടത്. പട്ടിക പരിശോധിച്ചതിന് ശേഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ജില്ലാ കലക്ടറും ഭൂവുടമകളുമായി നേരിട്ട് സംസാരിച്ച് സര്‍ക്കാറിന് അന്തിമ റിപ്പോര്‍ട്ട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."