ശിവശങ്കര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതായി ഇ.ഡി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍; കുറച്ചുനാള്‍ ജയിലില്‍
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ ഇനി കുറച്ചുനാള്‍ ശിവശങ്കര്‍ ജയിലില്‍ കഴിയണം. കാക്കനാട് ജയിലേക്ക് ആണ് ശിവശങ്കറിനെ കൊണ്ടുപോകുന്നത്. ഈ മാസം 26വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരേണ്ടത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്ന് വിശദമായ വാദം കേട്ടു.
ശിവശങ്കര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായതായി ഇ.ഡി. സ്വര്ണക്കടത്തിനുമുമ്പും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും ഇ.ഡി വാദിച്ചു.
എന്‍ഫോഴ്സ്മെന്റ് കസ്റ്റഡി അവസാനിച്ചതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ചയിലേക്ക് വിധി പറയാന്‍ മാറ്റിയിട്ടുണ്ട്.
സ്വപ്ന സുരേഷിന് കുറ്റക്യത്യങ്ങളിലൂടെ ലഭിച്ച പണം ഒളിപ്പിക്കാന്‍ എം.ശിവശങ്കര്‍ സഹായിച്ചു. സ്വപ്ന നടത്തിയ ക്രിമിനല്‍ ഇടപാടുകളില്‍ അടക്കം എം.ശിവശങ്കര്‍ പങ്കാളിയാണെന്നുമായിരുന്നു ഇ.ഡിയുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."