വോട്ടര്‍ പട്ടികയായി, കൂടുതല്‍ പേര്‍ മലപ്പുറത്ത്: കുറവ് വയനാട്ടിലും, ഇനി അങ്കം തുടങ്ങാം
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള അന്തിമ വോട്ടര്‍ പട്ടികയായി. ഇനി അങ്കത്തിനിറങ്ങാം. മിക്കയിടത്തും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി. പത്രികാസമര്‍പ്പണവും തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്ത് അന്തിമ പട്ടികയില്‍ 2,76,56,579 വോട്ടര്‍മാരാണുള്ളത്. 1,44,83,668 പേര്‍ സ്ത്രീകളും 1,31,72,629 പേര്‍ പുരുഷന്‍മാരും 282 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.
ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട്ടിലുമാണ്. മലപ്പുറത്ത് 33,54,658 വോട്ടര്‍മാരില്‍ 17,25,455 പേര്‍ സ്ത്രീകളും 16,29,154 പേര്‍ പുരുഷന്മാരും 49 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. വയനാട്ടിലെ 6,25,453 വോട്ടര്‍മാരില്‍ 3,19,534 പേര്‍ സ്ത്രീകളും 3,05,913 പേര്‍ പുരുഷന്മാരും 6 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ.് ജില്ലകളിലെ വോട്ടര്‍മാരുടെ എണ്ണം (ജില്ല, സ്ത്രീ, പുരുഷന്‍, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ) തിരുവനന്തപുരം- 15,07,550 -13,30,503 - 24 - 28,38,077 കൊല്ലം - 11,81,236 - 10,41,513 - 21 - 22,22,770 പത്തനംതിട്ട -5,75,832 - 50,27,126 - 10,78,550 ആലപ്പുഴ - 9,43,584 - 8,38,984 - 12 - 17,82,580 കോട്ടയം - 8,33,032 - 7,80,55,111 - 16,13,594 ഇടുക്കി - 4,60,007 - 4,44,629 - 7 -9,04,643 എറണാകുളം - 13,35,044 - 12,53,978 - 42 - 25,89,064 തൃശ്ശൂര്‍ - 14,24,160 - 12,67,180 - 24 - 26,91,364 പാലക്കാട് - 12,16,473 - 1120781 - 28 - 2337282 മലപ്പുറം - 1725455 - 16,29,154 -49 - 33,54,658 വയനാട് -3,19,534- 30,59,136 - 6,25,453 കോഴിക്കോട് - 13,24,448 - 12,08,544 - 30 - 25,33,022 കണ്ണൂര്‍ - 10,90,781 - 9,46,178 - 14 - 20,36,973 കാസര്‍ഗോഡ് - 5,46,532 - 5,02,009 - 8 - 10,48,549
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."