HOME
DETAILS
MAL
കൊവിഡ്: ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു
backup
November 12 2020 | 16:11 PM
റോം: കൊവിഡിന്റെ രണ്ടാംവരവിനു മുന്നില്‍ പകച്ചുനില്‍ക്കുന്ന ഇറ്റലിയില്‍ വൈറസ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. 43,000 പേരാണ് ഇതുവരെ മഹാമാരിക്കിരയായത്. യൂറോപ്പില്‍ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത രാജ്യമായ ഇറ്റലി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് സമ്പദ്വ്യവസ്ഥയെ തകര്‍ത്തിരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് 33,000 പേര്‍ക്ക് രോഗം ബാധിക്കുകയും 623 പേര് മരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിതര്‍ 10 ലക്ഷം കടക്കുന്ന പത്താമത്തെ രാജ്യമാണ് ഇറ്റലി. ഇതോടെ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."