പൊലിസ് സഹകരണ സംഘം ഓഫിസ് തെരഞ്ഞെടുപ്പില്‍ കയ്യാങ്കളി: നാല് പേര് ആശുപത്രിയില്‍
തിരുവനന്തപുരം: ഒരു വിഭാഗത്തിന് മാത്രം ഐഡന്റിറ്റി കാര്‍ഡ് നല്‍കിയെന്ന് ആരോപിച്ച് തിരുവനന്തപുരം പൊലിസ് സര്‍വിസ് സഹകരണ സംഘം ഓഫിസ് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരുക്കേറ്റുവെന്ന് ആരോപിച്ച് നാല് പേര് ആശുപത്രിയില്‍ ചികിത്സയും തേടി. പൊലിസുകാര്‍ തമ്മില്‍ ഉന്തും തള്ളും വെല്ലുവിളിയും ഉണ്ടായി. തുടര്‍ന്ന് യുഡിഎഫ് അനുകൂല പാനലിലെ പൊലിസുകാര്‍ ചേര്‍ന്ന് സഹകരണ സംഘത്തിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിക്കുകയായിരുന്നു.
ഒഴിഞ്ഞ് പോകാന്‍ സി.ഐ നിര്‍ദേശം നല്‍കിയിട്ടും പ്രതിഷേധക്കാര്‍ പോകാന്‍ തയാറായില്ല. കണ്ണൂരിലെ പൊലിസ് സര്‍വിസ് സഹകരണ സംഘത്തില്‍ ഉണ്ടായതിന് സമാനമായ പ്രതിഷേധമാണ് തിരുവനന്തപുരത്തും ഉണ്ടായത്. നേരത്തേ ഉണ്ടായ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് അസാധ്യമെന്ന് കാണിച്ച് കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമീപിച്ച സത്യവാങ്മൂലം വിവാദമായിരുന്നു.
മ്യൂസിയം പൊലിസ് എത്തി പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടിട്ടും പ്രതിഷേധക്കാര്‍ പോകാന്‍ തയാറായില്ല. യുഡിഎഫ് അനുകൂല സംഘടനയുടെ കൈവശമുണ്ടായിരുന്ന സഹകരണ സംഘം പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."