ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ ഭൗതിക ശരീരം ബഹ്റൈനിലെത്തിച്ചു; ഖബറടക്കം വെള്ളിയാഴ്ച
മനാമ: അമേരിക്കയില്‍ അന്തരിച്ച ബഹ്റൈനില്‍ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഭൗതിക ശരീരം ബഹ്റൈനിലെത്തിച്ചു.
വ്യാഴാഴ്ച ബഹ്റൈന്‍ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ഔദ്യോഗിക ബഹുമതികളോടെ അടുത്ത ദിവസം ഖബറടക്കം നടക്കുമെന്ന് റോയൽ കോർട്ട് അറിയിച്ചു.
അമേരിക്കയിലെ മയോ ക്ലിനിക്ക് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണം. കിരീടാവകാശിയും നിയുക്ത പ്രധാന മന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മുതിർന്ന രാജ കുടുംബാംഗങ്ങൾ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ് എന്നിവയുടെ മുതിർന്ന പ്രതിനിധികൾ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ രാജാവിനൊപ്പമുണ്ടായിരുന്നു. വീഡിയോ:
[video width="816" height="480" mp4="https://suprabhaatham.com/wp-content/uploads/2020/11/WhatsApp-Video-2020-11-12-at-6.27.33-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."