ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു: ആശങ്ക അറിയിച്ച് ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കൊവിഡ് കേസുകളിലെ വളര്‍ച്ചയില്‍ ആശങ്കയറിയിച്ച് ഡല്‍ഹി ഹൈക്കോടതി. സര്‍ക്കാര്‍ തുടര്‍ച്ചയായി നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതാണ് കേസുകള്‍ കൂടാന്‍ കാരണമെന്ന് ജസ്റ്റിസുമാരായ ഹിമാ കോഹ്‌ലി, സുബ്രഹ്മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി.
കേരളത്തെക്കാളും മഹാരാഷ്ട്രയെക്കാളും കേസുകളാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. കേസുകള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. ഡല്‍ഹിയിലെ ഒരു പാര്‍പ്പിട മേഖലയും കൊവിഡ് കേസില്‍നിന്ന് മുക്തമല്ലെന്നാണ് മനസിലാകുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യത്തില്‍ തുടര്‍ച്ചയായി ഇളവുകള്‍ അനുവദിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.
രോഗവ്യാപനം വീണ്ടും രൂക്ഷമായ ഡല്‍ഹിയില്‍ നാലില്‍ ഒരാള്‍ കൊവിഡ് ബാധിതരായിട്ടുണ്ടെന്ന് പുതിയ സീറോ സര്‍വേ പറയുന്നത്. ദേശീയ തലസ്ഥാനത്തെ ഏറെക്കുറെ എല്ലാ വീടുകളിലും രോഗബാധിതരുണ്ടായെന്നും ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
15000 പേരിലാണ് നാലാംഘട്ട സീറോ സര്‍വേ നടത്തിയത്. ഇതില്‍ 25.5 ശതമാനം പേര്‍ക്കും വൈറസിനെതിരായ ആന്റി ബോഡി കണ്ടെത്തി. സെപ്റ്റംബറില്‍ നടന്ന മൂന്നാംഘട്ട സീറോ സര്‍വേയില്‍ 25.1 ശതമാനമായിരുന്നു ആന്റി ബോഡിയുടെ സാന്നിധ്യം. മധ്യ ഡല്‍ഹി ജില്ലകളിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷം. ഇവിടെ പരിശോധിച്ച സാമ്പിളുകളില്‍ 49.48 ശതമാനം പേര്‍ക്കും ആന്റിബോഡി കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."