HOME
DETAILS

ഉന്നത വിജയം നേടിയ മുന്നൂറോളം വിദ്യാർഥികളെ അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ആദരിച്ചു

  
backup
June 22 2019 | 15:06 PM

indian-islamic-center-felicitates-students


അബുദാബി: തലസ്ഥാന നഗരിയിലെ ഇന്ത്യൻ  സ്കൂളുകളിൽ നിന്നും ഉന്നത വിജയം നേടിയ മുന്നൂറോളം വിദ്യാർഥികളെ  അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ സ്കോളസ്റ്റിക് അവാർഡ് നൽകി ആദരിച്ചു. ഇസ്ലാമിക് സെന്റർ പ്രധാന ഹാളിൽ വെച്ച്  അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിർത്തി  നിറഞ്ഞ് കവിഞ്ഞ സദസ്സിൽ വെച്ചാണ് മുന്നൂറോളം കുട്ടികളെ ആദരിച്ചത്.

അബുദാബിയിലെ 17 ഇന്ത്യൻ സ്കൂളുകളിൽ നിന്നും ഇക്കഴിഞ്ഞ സി ബി എസ് സി പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും 91 ശതമാനത്തിലധികം മാർക്ക് വാങ്ങിയ എല്ലാ കുട്ടികൾക്ക് പുറമെ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ കുട്ടികളെയുമാണ്  ഉപഹാരവും മെഡലും നൽകി ആദരിച്ചത്.

ഇതോടൊപ്പം ഇസ്ലാമിക്  സെന്റർ മെമ്പർമാരുടെ നാട്ടിലും ഗൾഫിലുമുള്ള മക്കളിൽ നിന്ന് പത്താം ക്ലാസ്സ്, പ്ലസ്ടു, ഡിഗ്രി പരീക്ഷകളിൽ വിജയിച്ചവരെയും ചടങ്ങിൽ വെച്ച് രക്ഷിതാക്കൾക്ക്  ഉപഹാരവും മെഡലും നൽകി ആദരിച്ചു.  പ്രസിഡണ്ട് പി ബാവഹാജി അധ്യക്ഷം വഹിച്ചു. ജന.സെക്ര എം പി എം റഷീദ് സ്വാഗതവും എജ്യുക്കേഷൻ സെക്രട്ടറി ബി സി അബുബക്കർ നന്ദിയും പറഞ്ഞു.

തുടർച്ചയായ ഏഴാം വർഷമാണ് ശ്രദ്ധേയമായ പരിപാടി പ്രൗഢമായ സദസ്സൊരുക്കി  ഇസ്ലാമിക് സെന്റർ സംഘടിപ്പിച്ച് വരുന്നത്.. ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികളുടെ  കഴിവുകളെ അംഗീകരിക്കുന്നത് തുടർ പഠന രംഗത്ത് കുട്ടികൾക്ക് പ്രോൽസാഹനവും, മാതൃകയും നൽകുന്നുണ്ടെന്നും
സ്കൂൾ കോമ്പൗണ്ടിന് പുറത്ത് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണ് ഇസ്ലാമിക് സെന്റർ നൽകുന്നതെന്നും ഓരോ പ്രവർത്തനത്തിനും വലിയ പിന്തുണ പൊതു സമൂഹത്തിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും ജന.സെക്രട്ടറി എം പി എം റഷീദ് അഭിപ്രായപ്പെട്ടു. നാളെയുടെ വാഗ്ദാനമായി വളരുന്ന വിദ്യാർത്ഥികളുടെ  കഴിവുകളടക്കം  അംഗീകരിക്കുന്ന സെന്റർ പ്രവർത്തനം മാതൃകാപരമാണെന്ന് എംബസി ഉദ്യോഗസ്ഥരും അഭിപ്രായപ്പെട്ടു,

ഇന്ത്യൻ എംബസി എജ്യുക്കേഷൻ സെക്രട്ടറി സജീവ്, പ്രഗത്ഭ ഗ്രന്ഥകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.ഹാഫിസ്  മുഹമ്മദ്, ഡോ.ബിനു ശശിധരൻ, അരുൺ ശേഖർ(എൻ എം സി ), കെ കെ അഷറഫ് (എം ഡി അൽ ബസ്മ ബ്രിട്ടീഷ് സ്കൂൾ) സയ്യിദ് നൗഫൽ, അരുൺ (അഹല്യ ഐ കെയർ ) ശൈഖ് അലാവുദ്ദീൻ (ഹെഡ്മാസ്റ്റർ ഇന്ത്യൻ സ്കൂൾ) പ്രൊഫ. അബ്ദുൾ ഖാദർ മാസ്റ്റർ (പ്രിൻസിപ്പൽ മോഡൽ സ്കൂൾ)സലീം ഹാജി (എം.ഡി ഏഷ്യൻ ഇന്റർനാഷണൽ സ്കൂൾ)  ജോൺ സാമുവൽ, (മെട്രോ കൺസ്ട്രക്ഷൻ) സവാദ് (യു എ ഇ എക്സ്ചേഞ്ച്) യു എ ഇ കെ എം സി സി ട്രഷർ യു അബ്ദുല്ല ഫാറൂഖി,  അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ മുൻ  ഭാരവാഹികളായ  എഞ്ചിനീയർ അബ്ദുൾ റഹിമാൻ,വി പി കെ അബ്ദുല്ല, അഡ്വ.കെ.വി മുഹമ്മദ് കുഞ്ഞി, ഉസ്മാൻ കരപ്പാത്ത്, സുന്നി സെന്റർ പ്രസിഡണ്ട് റഊഫ് അഹ്സനി കെ എം സി സി പ്രസിഡണ്ട് ഷുക്കൂറലി കല്ലുങ്ങൽ, പി കെ അഹമ്മദ് ബല്ലാകടപ്പുറം, അസീസ് കാളിയാടൻ, സമീർ തൃക്കരിപ്പൂർ മുൻ ഭാരവാഹികളായ മൊയ്തു എടയൂർ, ബീരാൻ ആക്കോട്, മൊയ്തീൻ കുഞ്ഞി പുതിയങ്ങാടി, സെന്റർ ഭാരവാഹികളായ ഹംസ നടുവിൽ, ടി കെ അബ്ദുൾ സലാം, പി കെ കരീം ഹാജി, അബ്ദുല്ല നദ് വി കബീർ ഹുദവി മറ്റ് ഭാരവാഹികൾ ഉൾപ്പെടെ മത, സാമൂഹ്യ, സാംസ്കാരിക, വിദ്യഭ്യാസ, വ്യവസായ രംഗത്തെ പ്രഗത്ഭർ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago